പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണ സംഘത്തെ മാറ്റി. എസ്‌പി വി.എം.മുഹമ്മദ് റഫീഖിനു പകരം ക്രൈംബ്രാഞ്ച് എസ്‌പി സാബു മാത്യുവിനാണ് അന്വേഷണച്ചുമതല. മുഹമ്മദ് റഫീഖ് സംഘത്തില്‍ തുടരും.
ഒരു ഡിവൈഎസ്‌പിയെയും രണ്ടു സിഐമാരെയും കൂടി അന്വേഷണത്തില്‍നിന്നു മാറ്റിയിട്ടുണ്ട്. ഡിവൈഎസ്‌പി ഷാജു ജോസ്, സിഐമാരായ സി.കെ.സുനില്‍ കുമാര്‍, രമേശന്‍ എന്നിവര്‍ക്കാണു മാറ്റം.
അതേസമയം, കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി യുഡിഎഫ് കുടുംബ സഹായനിധി ശേഖരിക്കാന്‍ തീരമുമാനിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നാണ് ധനസമാഹരണം.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ നേരിട്ട് സഹായനിധി ശേഖരിക്കാനിറങ്ങും.