• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ കെ മുരളീധരന്‍

പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ ഹൈക്കോടതിയെ സമീപിക്കുമെന്ന്‌ കെ മുരളീധരന്‍ എംഎല്‍എ. 

നിയമനടപടികള്‍ പാര്‍ട്ടി ആലോചിക്കുകയാണെന്ന്‌ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കണ്ണൂര്‍ ക്വട്ടേഷന്‍ സംഘത്തിലുള്ളവര്‍ സിപിഎം ചുമതലപ്പെടുത്തിയവരാണ്‌ ഉള്ളതെന്നും മുരളീധരന്‍ ആരോപിച്ചു. 

പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക്‌ അനുമതി നിഷേധിച്ചു എന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക്‌ ആരുടെയും വീട്ടില്‍ പോകാന്‍ പ്രത്യേകിച്ച്‌ അനുവാദം വേണ്ട. മുഖ്യമന്ത്രി കൃപേഷിന്റെയും ശരത്‌ ലാലിന്റെയും വീട്ടിലെത്തിയാല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ മുഖത്ത്‌ തുപ്പാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു എന്നാണ്‌ പി കരുണാകരന്‍ എംപി പറഞ്ഞത്‌. വീട്ടിലെത്തുന്നവരുടെ മുഖത്ത്‌ തുപ്പുന്നത്‌ കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ല. ചിലപ്പോള്‍ സിപിഎമ്മിന്റെ സംസ്‌കാരമാകും അദ്ദേഹം പറഞ്ഞു.
 

Top