തിരുവനന്തപുരം: യുഡിഎഫ്, എല്‍ഡിഎഫ് തിങ്കളാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താലില്‍ നിന്ന് കേരളത്തെ ഒഴിവാക്കില്ല. എന്നാല്‍ ഹര്‍ത്താലിന്റെ പേരില്‍ പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നും കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ അറിയിച്ചു.
താന്‍ ഹര്‍ത്താലിനെതിരെ സമരം ചെയ്തിട്ടില്ലെന്നും നിയന്ത്രിക്കണമെന്നാണ് നിലപാടെന്നും ഹസന്‍ പറഞ്ഞു. ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ചു തിങ്കളാഴ്ച രാവിലെ ഒന്‍പതുമുതല്‍ മൂന്നുവരെയാണ് കോണ്‍ഗ്രസിന്റെ ഭാരത ബന്ദ്.
അന്നു ദേശീയതലത്തില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ നടത്താന്‍ സിപിഎമ്മും സിപിഐയും തീരുമാനിച്ചിരിക്കുകയാണ്. മുഴുവന്‍ ഇടതുകക്ഷികളും സഹകരിക്കും.
വാഹനങ്ങള്‍ തടയില്ലെന്നും പെട്രോള്‍ പമ്ബുകള്‍ കേന്ദ്രീകരിച്ചു പ്രതിഷേധ പ്രകടനങ്ങളും ധര്‍ണകളും സംഘടിപ്പിക്കുമെന്നുമാണു കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ബിഎസ്പി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികളെല്ലാം ബന്ദിനു പിന്തുണ അറിയിച്ചതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.