തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും സര്‍വകാല റേക്കോര്‍ഡില്‍. പ്രെടോള്‍ ഡീസല്‍ വിലയില്‍ ഇന്നലെയും വര്‍ദ്ധന് ഉണ്ടായി. പെട്രോളിന് 14 പൈസകൂടി 78.61 രൂപയും 19 പൈസകൂടി ഡീസലിന് 71.52 രൂപയുമാണ് നിലവിലുള്ള വില.
2013 സെപ്തംബറിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളത്. പത്ത് പൈസവീതം കൂടി പെട്രോളിന് 78.47 രൂപയും ഡീസലിന് 71.33 രൂപയുമാണ് ഇന്നലെ ഉണ്ടായിരുന്നത്.
കഴിഞ്ഞ ഒരുമാസത്തിനിടെ ഡീസലിന് രണ്ടു രൂപയില്‍ അധികവും പെട്രോളിന് മൂന്നുരൂപയില്‍ അധികവുമാണ് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ആഗോള വിപണിയില്‍ ക്രൂഡോയിലിന്റെ വില ഉയരുന്നതാണ് വില വര്‍ദ്ധനവിന് കാരണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിക്കുമ്ബോഴും എക്‌സൈസ് തീരുവ കുറയ്ക്കാന്‍ സാധിക്കില്ല എന്ന നിലപാടിലാണ് കേന്ദ്ര എക്‌സൈസ് മന്ത്രാലയം.