കോഴിക്കോട്: പെട്രോള്‍ പമ്പുകളില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ഡീലേഴ്സ് ആഹ്വാനം ചെയ്ത ഏഴുമണിക്കൂര്‍ സമരം തുടങ്ങി.
രാവിലെ ആറുമുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് സമരം. സമരത്തില്‍ നിന്ന് കണ്ണൂര്‍ ജില്ലയെ ഒഴിവാക്കിയിട്ടുണ്ട്.