• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

രവിശങ്കർ പ്രസാദിന് മറുപടി

രാജ്യാന്തര കാരണത്തെക്കാൾ കേന്ദ്രസർക്കാരിന്റെ നടപടകിൾ തന്നെ യാണ് ഇന്ധന വില വർദ്ധനവിനു കാരണമെന്നു കോൺഗ്രസ് പ്രവർത്തക സമി തിയംഗം ഉമ്മൻ ചാണ്ടി. ഇന്ധനവില വർധനവിനെതിരേ പ്രതിപക്ഷം നടത്തിയ ബന്തിനു രാജ്യമെമ്പാടും ലഭിച്ച അസാധാരണമായ ജനപിന്തുണ കണ്ട് കേന്ദ ഗവൺമെന്റിന് വിലവർദ്ധനവിൽ യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നു പറഞ്ഞ് കൈകഴുകാൻ ശ്രമിക്കുകയാണ് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്.

യു.പി.എ. ഗവൺമെന്റിന്റെ സമയത്തു അന്താരാഷ്ട്ര വിപണിയിൽ ഒരു ബാരൽ അസംസ്കൃത എണ്ണയ്ക്ക് 135 യു.എസ്. ഡോളർ വില വരെ വന്നിട്ടും ഇപ്പോഴത്തെതിനെക്കാൾ പെട്രോളിന് 8.97 രൂപയും ഡീസലിനു 16.41 രൂപയും അന്നു കുറവായിരുന്നു. ഇപ്പോൾ അസംസ്കൃത എണ്ണയ്ക്ക് 78 യു.എസ്.

ഡോളർ മാത്രമാണ് വില. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ യുടെ വില കുറഞ്ഞതിനെ തുടർന്ന് പെട്രോളിയം ഉല്പന്നങ്ങളുടെ ഇറക്കുമതി ചിലവ് 1,54,000 കോടി കുറയുകയും ചെയ്തു. ഇന്നത്തെ വില വർദ്ധനവ് അന്താ രാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില വർദ്ധനവ് കൊണ്ടല്ലെന്ന് ഇതിൽ നിന്നു വളരെ വ്യക്തമാണ്.

യു.പി.എ. ഗവൺമെന്റിന്റെ സമയത്ത് പെട്രോളിനു ലിറ്ററിന് 9.2 രൂപ ഉണ്ടാ യിരുന്ന എക്സൈസ് ഡ്യൂട്ടി 19.48 രൂപയായും (211.7% വർധന) ഡീസലിനു 3.42 രൂപ ഉണ്ടായിരുന്നത് 15.33 രൂപയായും (443.06% വർധന) ബിജെപി സർക്കാർ വർദ്ധിപ്പിച്ചതാണ് ഇന്ധനവില വർധനവിന്റെ പ്രധാന കാരണം. 12 തവണയാണ് എക്സൈസ് നികുതി വർധിപ്പിച്ചത്. യു.പി.എ. ഗവൺമെന്റ് അഞ്ചു വർഷം കൊണ്ട് പെട്രോളിയം ഉല്പന്നങ്ങളിൽ നിന്നും 2 ലക്ഷം കോടി രൂപയുടെ എക്സൈസ് നികുതി ഈടാക്കിയപ്പോൾ മോദി സർക്കാർ 10,04,307 കോടി രൂപ (2018-19 ലെ 2,57,850 കോടി പ്രതീക്ഷിതം ഉൾപ്പെടെ) പിരിച്ച് എടുക്കുകയാണു ചെയ്തത്. ഈ നികുതിക്കൊള്ളയുടെ ഉത്തരവാദിത്വത്തിൽ നിന്ന് പ്രധാനമന്ത്രി മോദിക്കും ബി.ജെ.പി.ക്കും ഒഴിഞ്ഞുമാറാനാകുമോയെന്ന് ഉമ്മൻ ചാണ്ടി ചോദി ച്ചു.

അസംസ്കൃത എണ്ണ ശുദ്ധീകരിച്ച് പോൾ ആക്കുന്നതിനു പെട്രോളിനു 3.45 രൂപയും ഡീസലിനു ലിറ്ററിന് 7.14 രൂപയും വർദ്ധിപ്പിച്ച് സ്വകാര്യ - പൊതു മേഖലാ പെട്രോളിയം കമ്പനികൾക്കു നല്കിയതും മോദി സർക്കാരാണ്. സ്വകാ ര്യ പെട്രോളിയം കമ്പനികളുടെ വിപണന ലാഭവും വർദ്ധിപ്പിച്ചു കൊടുത്തു. റില യൻസ് ഉൾപ്പെടെയുള്ള പെട്രോളിയം കമ്പനികൾക്ക് ഇതിനോടകം 56,125 കോടി രൂപയുടെ ലാഭം ഉണ്ടായതായാണ് കണക്ക്. കേന്ദ്രസർക്കാരിന് ജനങ്ങളെക്കാൾ വലുത് പെട്രോളിയം കമ്പനികളാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

 

Top