ഫിലാദൽഫിയ: ഫിലാദൽഫിയയുടെ അഭിമാനമായ ഫിലാദൽഫിയ ഈഗിൾസ് അൻപത്തി രണ്ടാമത് സൂപ്പർബോൾ ചാമ്പ്യന്മാരായി ലംബാർഡി ട്രോഫി സ്വന്തമാക്കി . ചരിത്ര പുസ്തകത്തിൽ ഇടം പിടിച്ചു .നാഷണൽ ഫുട്ബാൾ ലീഗിൽ മുന്ന് തവണ ഫിലാഡൽഫിയയുടെ അബഹുമാനമായ ഈഗിൾസ് ചാമ്പ്യന്മാരായിട്ടുണ്ടെഗിലും അമ്പത്തിരണ്ട് വര്ഷങ്ങള്ക്കു മുൻപ് സുപ്പർബാൾ രൂപീകരിക്കപ്പെട്ട ശേഷo ഇത് ആദ്യമായി ആണ് ഈഗിൾസ് ഏവരെയും വിസ്മയത്തുമ്പത്തിലെത്തിച്ചു അതിമനോഹരമായ ലംബർടി ട്രോഫി നേടി വൻവിജയം കൈവരിക്കുന്നത് .
മുൻപ് അഞ്ജു തവണ സുപ്പർബാൾ ചാമ്പ്യന്മാരായ ന്യൂഇംഗ്ലണ്ട് പാട്രിയോട്ടിനെയാണ് ഫിലാദൽഫിയാ ഈഗിൾസ് 41-43 ലീഡിൽ തറപറ്റിച്ചത്. ഈ വിജയത്തിനു താൻ ദൈവത്തോടും മറ്റ് എല്ലാവരോടും നന്ദി പറയുന്നതായി ഫിലാദൽഫിയ ഈഗിൾസിന്റെ കോച്ച് ഡഗ്ലസ് ഇർവിഗ് പെടേഴ്‌സൺ ലോകത്തോട് പറഞ്ഞു. വിജയാഘോഷത്തിൻറെ ഭാഗമായി ഫിലാദൽഫിയ സിറ്റിയിലെ പരേഡ് നടത്തുമെന്ന് മേയർ ജിംകെന്നി ട്വിറ്ററിൽ കുറിച്ചു .വിജയാഘോഷം സമധാനപരമാകണമെന്നു മേയർ അറിയിച്ചു .പരേഡ് നടക്കുന്ന ഭാഗങ്ങളിൽ റോഡ് റോഡ് അടച്ചിടുന്നതിനാൽ ബസ്സുകൾ മുടങ്ങുമെന്നും യാത്രക്കാർ മുൻകരുതൽ എടുക്കണം എന്നും സെപ്റ്റ അതോറിറ്റി അറിയിച്ചു.ആ ദിവസം സെപ്റ്റ ട്രെയിനിൽ യാത്രക്കാർക് സൗജന്യമായി യാത്ര ചെയ്യാമെന്നും സെപ്റ്റ അധികൃതർ കൂട്ടിച്ചേർത്തു.ഫിലാദൽഫിയയിലെ മലയാളി സമൂഹവും വിവിധ സ്ഥലങ്ങളിൽ ഒത്തുകൂടി ഈഗിൾസ് കളി കാണുവാൻ സമയം കണ്ടെത്തി.ഞായറാഴ്ച പള്ളികളിൽ വിശ്വാസികൾ കുറഞ്ഞെക്കിലും വലിപ്പമുള്ള വൈഡ്സ്ക്രീൻ ടീവി സെറ്റുകൾ വാങ്ങുകയും ബാർബർക്യൂ പാർട്ടി നടത്തിയും കളി ആഘോഷമാക്കിയ മലയാളികളും കുറവല്ല.മലയാളി സ്ത്രീകൾ ഉൾപ്പടെ ജോലിക്കാർ അവധിയെടുത്തു കളി കാണുവാൻ സമയം കണ്ടെത്തി.വിവിധ മലയാളി സംഘടനകളും ഒത്തുകൂടുകയും ഈഗിൾസിന്റെ വൻവിജയത്തിൽ അഭിനന്ദനം അറിയിക്കുകയും ചെയ്തു.