• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഫിലാഡൽഫിയ സീറോമലബാർ പള്ളിയിൽ ആദ്യകുർബാന സ്വീകരണം

ഫിലാഡൽഫിയ: സെ. തോമസ് സീറോമലബാർ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൾ കുട്ടികളുടെ പ്രഥമദിവ്യകാരുണ്യ സ്വീകരണവും, സൈര്യലേപനവും ഭക്തി നിർഭരമായ ശുശ്രൂഷകളോടെ നടന്നു. തൃശൂർ അതിരൂപതാ മുൻ ആർച്ച്ബിഷപ് മാർ ജേക്കബ് തൂങ്കുഴി (ആർച്ച്ബിഷപ് എമരിത്തുസ്) ആയിരുന്നു മുഖ്യകാർമ്മികൻ. ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപറമ്പിൽ, ഹെർഷി മിഷൻ ഡയറക്ടർ റവ. ഫാ. ഡിജോ തോമസ് കോയിക്കരെ, സെ. ജൂഡ് സീറോമലങ്കര പള്ളി വികാരി റവ. ഫാ. സജി മുക്കൂട്ട് എന്നിവർ സഹകാർമ്മികരായി. ദിവ്യബലിമധ്യേ ആയിരുന്നു കൂദാശകളുടെ പരികർമ്മം.

മെയ് 12 ശനിയാഴ്ച്ച രാവിലെ 9 മണിക്കുള്ള ദിവ്യകാരുണ്യ സ്വീകരണത്തിനു തയാറെടുത്ത കുട്ടികളുടെയും, മാതാപിതാക്കളുടെയും പ്രദക്ഷിണത്തോടെ കർമ്മങ്ങൾ സമാരംഭിച്ചു. കുർബാനമധ്യേ കാർമ്മികർ സൈര്യലേപനകൂദാശ യിലൂടെ സ്ഥിരതയുടെ ദാതാവായ പരിശുദ്ധാത്മാവിനെ കുട്ടികളുടെ ഹൃദയങ്ങളിൽ പ്രതിഷ്ടിച്ചു. തുടർന്നു പ്രഥമദിവ്യകാരുണ്യസ്വീകരണത്തിലൂടെ ഹൃദയ അൾത്താരയിൽ വാഴുന്ന ഈശോയെത്തന്നെ കുഞ്ഞുങ്ങൾക്കു നൽകി.

കഴിഞ്ഞ ഒരുവർഷത്തെ തീവ്രപരിശീലനത്തിലൂടെ പ്രത്യേകം തയാറാക്കപ്പെട്ട 18 കുട്ടികൾ ദിവ്യകാരുണ്യവും, 5 കുട്ടികൾ സൈര്യലേപനവും തദവസരത്തിൽ സ്വീകരിച്ചു. മതാധ്യാപകരായ കാരളിൻ ജോർജ്, ക്രിസ്റ്റൽ തോമസ്, അക്ഷയ് വർഗീസ്, ജൂലിയറ്റ് ജോണി, മെർലി ജോസ് പാലത്തിങ്കൽ എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി.

ഗ്ലോറിയാ സന്തോഷ്, അലീനാ ഷാജൻ, ബയാൻ ബോസ്, മേരിബെൽ വാഴപ്പിള്ളി, ഏഞ്ചല റോയ്, കെയിൻ റോജ്, ക്രിസ്റ്റി തങ്കച്ചൻ, ജെസെൽ മത്തായി, ലെവിൻ സോണി, മൈക്കിൾ പോൾ, റിഷൻ ജോസഫ്, റോസ് മേരി

പ്ലാമൂട്ടിൽ, സാവിയോ സെബാസ്റ്റ്യൻ, സാന്റോ സെബാസ്റ്റ്യൻ, സാറിയേൽ തോമസ്, ടെസ്മിൻ ജോസഫ്, ക്ലാർ ചാക്കോ, ഏഞ്ചല ചാക്കോ എന്നീ കുട്ടികളാണു ഈ വർഷം പ്രഥമ ദിവ്യകാരുണ്യം, സൈര്യലേപനം എന്നീ കൂദാശകൾ സ്വീകരിച്ചത്.

ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപറമ്പിൽ, കൈക്കാരന്മാരായ റോഷിൻ പ്ലാമൂട്ടിൽ, ജോസ് തോമസ്, മോഡി ജേക്കബ്, ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനി, മതബോധന സ്കൂൾ പ്രിൻസിപ്പാൾ ജേക്കബ് ചാക്കോ, വൈസ് പ്രിൻസിപ്പാൾ ജോസ് മാളേയ്ക്കൽ, സി. സി. ഡി. ടീച്ചേഴ്സ്, കുട്ടികളുടെ മാതാപിതാക്കൾ, പള്ളിക്കമ്മിറ്റി, മരിയൻ മദേഴ്സ്, ഭക്തസംഘടനാപ്രവർത്തകർ എന്നിവർ കൂദാശാകർമ്മങ്ങൾക്കുവേണ്ട ക്രമീകരണങ്ങൾ ചെയ്തു. കാരളിൻ ജോർജിന്റെ നേത്യത്വത്തിൽ 15 ൽ പരം യുവഗായകരടങ്ങുന്ന ഇംഗ്ലീഷ് ക്വയർ ദിവ്യബലിമധ്യേ ഗാനങ്ങൾ ആലപിച്ചു. പ്രഥമദിവ്യകാരുണ്യസ്വീകരണ ത്തോടനുബന്ധിച്ച് വർണമനോഹരമായ ബുക്സ്റ്റും പ്രസിദ്ധീകരിച്ചിരുന്നു.

 

 

ഫോട്ടോ: ജോസ് തോമസ്

report-ജോസ് മാളേയ്ക്കൽ

 

Top