ഫിലാഡൽഫിയ: പമ്പ മലയാളി അസ്സോസിയേഷനിലെ അംഗങ്ങൾക്കും അഭ്യദയകാംക്ഷികൾക്കുമായി ഏപ്രിൽ 28 ശനിയാഴ്ച അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യേഗിക വസതിയായ വാഷിംങ്ടൺ ഡി. സി യിലുള്ള വൈറ്റ് ഹൗസിലേയ്ക്ക് ടൂർ സംഘടിപ്പിക്കുന്നു. രജിസ്റ്ററേഷൻ ഡെഡ് ലൈൻ മാർച്ച് 12 - ആണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന അമ്പത് പേർക്കാണ് അവസരം ഉണ്ടാകുക.
സുരക്ഷ സംവിധാനങ്ങൾ കർശനമാക്കിയിട്ടുള്ളതിനാൽ രൺട് മാസം മുമ്പ് വൈറ്റ് ഹൗസ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളുടെ പേരു വിവരങ്ങൾ അമ്പത് പേരടങ്ങിയ ഗ്രൂപ്പിനായി വൈറ്റ് ഹൗസിൽ നിന്ന് അയക്കുന്ന ഈ-മെയിൽ ലിങ്ക് ഓപ്പൺ ചെയ്ത് അതിൽ രജിസ്ട്രർ ചെയ്യണം, ഒരാഴ്ചത്തേയ്ക്ക് മാത്രം ഓപ്പൺ ചെയ്യുന്ന ലിങ്കാണിത്. രജിസ്റ്റർ ചെയ്തു കഴിഞ്ഞ് വീഴും കാത്തിരിക്കണം. പോകുന്നതിനുള്ള ഡേറ്റ് രൺടാഴ്ച മുമ്പ് മാത്രമെ ലഭിക്കുകയുള്ളു വളരെ സങ്കീർണ്ണമായ പ്രക്രിയയാണിത്. വൈറ്റ് ഹൗസ് സന്ദർശകർക്കുള്ള ഗേറ്റിലെത്തിയാൽ അകത്തു കടക്കാൻ മുന്ന് ചെക്ക് പോയന്റുകളിൽ നിന്ന് ക്ലീയർൻസ് ലഭിക്കണം.
പമ്പ് സംഘടിപ്പിക്കുന്ന വൈറ്റ് ഹൗസ് ടൂറിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക:ജോർജ്ജ് ഓലിക്കൽ (പ്രസിഡന്റ്) 215-873-4365, മോഡി ജേക്കബ് (ടൂർ കോഡിനേറ്റർ) 215-667-0801, ജോൺ പണിക്കർ 215 605 5109, സുമോദ് നെല്ലിക്കാല 267 322 8527, അലക്സ് തോമസ് 215 850 5268 സുധ കർത്ത: 267-575-7333 ഫീലിപ്പോസ് ചെറിയാൻ: 215-605-7310, പ്രസാദ് ബേബി: 215-629-6375