ഫിലാഡല്‍ഫിയ: ജൂണ്‍ 29 വെള്ളിയാഴ്ച്ച വൈകുന്നേരം ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ തിരുനാള്‍കൊടി ഉയര്‍ത്തി സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ തോമ്മാശ്ലീഹായുടെ ഓര്‍മ്മതിരുനാളിന് തുടക്കമിട്ടു. തക്കല രൂപതാബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിമദ്ധ്യേ സി. എം. ഐ സ‘ വടക്കെ അമേരിക്ക, കാനഡ എന്നിവയുടെ ഡലിഗേറ്റ് സുപ്പീരിയര്‍ റവ. ഫാ. ഡേവി കാവുങ്കല്‍ തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് തോമ്മാശ്ലീഹായുടെ രൂപം വെഞ്ചരിപ്പും, ലദീഞ്ഞും.
ജുലൈ 6 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് നൊവേന, ലദീഞ്ഞ്, ആഘോഷമായ ദിവ്യബലി, തിരുനാള്‍ സന്ദേശം. സീറോമലബാര്‍ മിഷന്‍ മുന്‍ ഡയറക്ടര്‍ റവ. ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി മുഖ്യകാര്‍മ്മികനും, റവ. ഫാ. സജി മുക്കൂട്ട് (സെ. ജൂഡ് സീറോമലങ്കര പള്ളി വികാരി), റവ. ഫാ. ജോസ് അയിനിക്കല്‍, റവ. ഫാ. ജേക്കബ് ജോണ്‍, റവ. ഫാ. ജോസഫ് സുന്ദരം, റവ. ഫാ. ഡിജോ കോയിക്കര എന്നിവര്‍ സഹകാര്‍മ്മികരും.
വൈകുന്നേരം 6:30 മുതല്‍ സാന്തോം നൈറ്റ്. ഇടവകയിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ പ്രേക്ഷകര്‍ക്ക് നല്ല കലാവിരുന്നാæം.
ജുലൈ 7 ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് ചിക്കാഗോ രൂപതയിലെ നവവൈദികരായ റവ. ഫാ. കെവിന്‍ മുണ്ടക്കല്‍, റവ. ഫാ. രാജീവ് വലിയവീട്ടില്‍ എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലി. റവ. ഫാ. തോമസ് മലയില്‍ സഹകാര്‍മ്മികനാവും. ലദീഞ്ഞിനുശേഷം പെരുനാള്‍ കൊടികളുടെയും, മുത്തുക്കുടകളുടേയും, ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ തോമാശ്ലീഹായുടെയും, മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം.
6 മണിമുതല്‍ ന്യൂയോര്‍ക്ക് സരിഗ ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന സംഗീത സായാഹ്നം ശ്രുതിമധുരം. ഗാനമേള, കോമഡി, മാജിക് ഷോ എന്നിവ.
പ്രധാന തിരുനാള്‍ ദിവസമായ ജുലൈ 8 ഞായറാഴ്ച്ച 10 മണിക്ക് ചിക്കാഗോ സീറോമലബാര്‍ രൂപതാ പ്രൊക്യൂറേറ്റര്‍ റവ. ഫാ. ജോര്‍ജ് മാളിയേക്കല്‍ മുഖ്യകാര്‍മ്മികനായി ആഘോഷമായ തിരുനാള്‍ കുര്‍ബാന. സെ. ന്യൂമാന്‍ ക്‌നാനായ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍, റവ. ഫാ. സനില്‍ മയില്‍കുന്നേല്‍ സഹകാര്‍മ്മികര്‍.
ലദീഞ്ഞിന്‌ശേഷം കൊടികളുടെയും, മുത്തുçടകളുടേയും, ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ വിശുദ്ധരുടെ തിêസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, പ്രസുദേന്തി വാഴ്ച്ച, സ്‌നേഹവിരുന്ന്. അന്നേദിവസം യുവജനങ്ങള്‍ ഒരുക്കുന്ന കാര്‍ണിവല്‍ തിരുനാളിനു മാറ്റുകൂട്ടും.
മരിച്ചവരുടെ ഓര്‍മ്മദിനമായ ജുലൈ 9 തിങ്കളാഴ്ച്ച വൈകുന്നേരം 6:30 ë ദിവ്യബലി, ഒപ്പീസ്. തിêക്കര്‍മ്മങ്ങള്‍ക്കുശേഷം ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ കൊടിയിറക്കുന്നതോടെ പത്തുദിവസത്തെ തിരുനാളാഘോഷങ്ങള്‍ക്ക് തിരശീലവീഴും.
ജുലൈ 9 വരെ (ശനിയാഴ്ച്ച ഒഴികെ) എല്ലാദിവസങ്ങളിലും വൈകുന്നേരം 7 മണിക്ക് കുടുംബവാര്‍ഡുകളുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും മധ്യസ്ഥപ്രാര്‍ത്ഥനയും നടക്കും.
ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ട്രസ്റ്റിമാരായ മോഡി ജേക്കബ്, റോഷിന്‍ പ്ലാമൂട്ടില്‍, ഷാജി മിറ്റത്താനി, ജോസ് തോമസ്, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുനാള്‍ പ്രസുദേന്തിമാര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനകള്‍, മതബോധന സ്കൂള്‍ എന്നിവര്‍ പെêനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
അഞ്ജു സ്കറിയ വെള്ളാപ്പള്ളി, ആന്റണി ചാവറ, ബിജോയ് പാറക്കടവില്‍, ബെന്നി ജേക്കബ്, ബിനു പോള്‍, ഡോ. സക്കറിയാസ് ജോസഫ്, ജോര്‍ജ് ജോസഫ്, ജോര്‍ജ് കെ. ജോര്‍ജ്, ജോര്‍ജ് വെട്ടിക്കാട്ടുപറമ്പില്‍, ജയിംസ് ജോസഫ്, ജയിംസ് കുരുവിള, ജോണ്‍ ജോസഫ് പുത്തുപ്പള്ളി, ജോണ്‍ തൊമ്മന്‍, ജോജി വര്‍ഗീസ്, ജോജോ കോട്ടൂര്‍, ജോസഫ് വര്‍ഗീസ് (സിബിച്ചന്‍), ജോസഫ് വര്‍ഗീസ്, മനോജ് ലാമണ്ണില്‍, പോളച്ചന്‍ വറീദ്, റോഷിന്‍ പ്ലാമൂട്ടില്‍, സനോജ് ഐസക്, സന്തോഷ് കുര്യന്‍, ഷാജി മിറ്റത്താനി, ഷിബു ജോസഫ് ആനമലയില്‍, സിബിച്ചന്‍ മുക്കാടന്‍, സിബി ജോര്‍ജ്, സോബിന്‍ ജോസ്, തോംസണ്‍ (സുനില്‍) തകടിപറമ്പില്‍, തോമസ് ചാക്കോ, ടിജോ പറപ്പുള്ളി എന്നീ æടുംബങ്ങളാണ് ഈ വര്‍ഷത്തെ പ്രസുദേന്തിമാര്‍.
ഫോട്ടോ: എബിന്‍ സെബാസ്റ്റ്യന്‍