• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ വി: തോമാശ്ലീഹായുടെ തിരുനാള്‍ ജൂലൈ 6,7,8 തീയതികളില്‍

ഫിലാഡല്‍ഫിയ: ഭാരതത്തിë വിശ്വാസവെളിച്ചം പകര്‍ന്നു നല്‍കിയ അപ്പസ്‌തോലനും ഇടവക മദ്ധ്യസ്ഥനുമായ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്‌റാന (ഓര്‍മ്മ) തിരുനാള്‍ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 9 വരെ വിവിധ തിരുക്കര്‍മ്മങ്ങളോടെയും, കലാപരിപാടികളോടെയും ആഘോഷിക്കപ്പെടുന്നു.

ജൂണ്‍ 29 വെള്ളിയാഴ്ച്ച വൈകുന്നേരം ആറരക്ക് ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ തിരുനാള്‍കൊടി ഉയര്‍ത്തുന്നതോടെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാവും. തക്കല രൂപതാബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലി, രൂപം വെഞ്ചരിപ്പ്, ലദീഞ്ഞ് എന്നിവയും വെള്ളിയാഴ്ച്ച ഉണ്ടാവും. റവ. ഫാ. ഡേവി കാവുങ്കല്‍ സി. എം. ഐ തിരുനാള്‍ സന്ദേശം നല്‍കും.

ജൂണ്‍ 29 മുതല്‍ ജുലൈ 9 വരെ എല്ലാദിവസങ്ങളിലും വൈകുന്നേരം 7 മണിക്ക് æടുംബവാര്‍ഡുകളുടെ നേതൃത്വത്തില്‍ വിശുദ്ധ æര്‍ബാനയും നൊവേനയും മധ്യസ്ഥപ്രാര്‍ത്ഥനയും നടക്കും.

ജുലൈ 6 വെള്ളിയാഴ്ച്ച വൈæന്നേരം 5 മണിക്ക് നൊവേന, ലദീഞ്ഞ്, ആഘോഷമായ ദിവ്യബലി, തിരുനാള്‍ സന്ദേശം. സീറോമലബാര്‍ മിഷന്‍ മുന്‍ ഡയറക്ടര്‍ റവ. ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി മുഖ്യകാര്‍മ്മികനും, റവ. ഫാ. സജി മുക്കൂട്ട് (സെ. ജൂഡ് സീറോമലങ്കര പള്ളി വികാരി), റവ. ഫാ. ജോസ് അയിനിക്കല്‍, റവ. ഫാ. ജേക്കബ് ജോണ്‍, റവ. ഫാ. ജോസഫ് സുന്ദരം, റവ. ഫാ. ഡിജോ കോയിക്കര എന്നിവര്‍ സഹകാര്‍മ്മികരും.

വൈæന്നേരം 6:30 മുതല്‍ സാന്തോം നൈറ്റ്. ഇടവകയിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ പ്രേക്ഷകര്‍ക്ക് നല്ല കലാവിരുന്നാകും. 

ജുലൈ 7 ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് ചിക്കാഗോ രൂപതയിലെ ബേബി പ്രീസ്റ്റുമാരായ റവ. ഫാ. കെവിന്‍ മുണ്ടക്കല്‍, റവ. ഫാ. രാജീവ് വലിയവീട്ടില്‍ എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലി. റവ. ഫാ. തോമസ് മലയില്‍ സഹകാര്‍മ്മികനാവും. ലദീഞ്ഞിനുശേഷം പെരുനാള്‍ കൊടികളുടെയും, മുത്തുക്കുടകളുടേയും, ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ തോമാശ്ലീഹായുടെയും, മറ്റു വിശുദ്ധêടെയും തിരുസ്വരൂപങ്ങള്‍ സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം. 
6 മണിമുതല്‍ ന്യൂയോര്‍ക്ക് സരിഗ ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന സംഗീത സായാഹ്നം ശ്രുതിമധുരം. ഗാനമേള, കോമഡി, മാജിക് ഷോ എന്നിവ.

പ്രധാന തിരുനാള്‍ ദിവസമായ ജുലൈ 8 ഞായറാഴ്ച്ച 10 മണിക്ക് ഡാലസ്/കൊപ്പേല്‍ സെ. അല്‍ഫോന്‍സാ പള്ളി വികാരി റവ. ഫാ. ജോണ്‍സ്റ്റി തച്ചാറ മുഖ്യകാര്‍മ്മികനായി ആഘോഷമായ തിരുനാള്‍ æര്‍ബാന. സെ. ന}മാന്‍ ക്‌നാനായ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍, റവ. ഫാ. സനില്‍ മയില്‍ കുന്നേല്‍ സഹകാര്‍മ്മികര്‍. 

ലദീഞ്ഞിനുശേഷം കൊടികളുടെയും, മുത്തുക്കുടകളുടേയും, ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ വിശുദ്ധêടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, പ്രസുദേന്തി വാഴ്ച്ച, സ്‌നേഹവിരുന്ന്. അന്നേദിവസം യുവജനങ്ങള്‍ ഒêçന്ന കാര്‍ണിവല്‍ തിരുനാളിനു മാറ്റുകൂട്ടും. 

മരിച്ചവരുടെ ഓര്‍മ്മദിനമായ ജുലൈ 9 തിങ്കളാഴ്ച്ച വൈകുന്നേരം 6:30 ന് ദിവ്യബലി, ഒപ്പീസ്. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ കൊടിയിറക്കുന്നതോടെ പത്തു ദിവസത്തെ തിരുനാളാഘോഷങ്ങള്‍ക്ക് തിരശീലവീഴും. 

ദേവാലയത്തിന്റെ മദ്ബഹയും, സാക്രിസ്റ്റിയും, ഉള്‍വശവും സീറോമലബാര്‍ ആരാധനാക്രമത്തിëം, പൈതൃകത്തിനും, പാരമ്പര്യങ്ങള്‍ക്കുമനുസരിച്ച് രൂപകല്‍പനചെയ്ത് കേരളനസ്രാണിതനിമയില്‍ പുതുക്കി കൂദാശചെയ്യപ്പെട്ടതിനുശേഷം ആഘോഷിക്കപ്പെടുന്ന രണ്ടാമത്തെ തിരുനാളാണീ വര്‍ഷത്തേത്.

ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ട്രസ്റ്റിമാരായ മോഡി ജേക്കബ്, റോഷിന്‍ പ്ലാമൂട്ടില്‍, ഷാജി മിറ്റത്താനി, ജോസ് തോമസ്, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ തിêനാള്‍ പ്രസുദേന്തിമാര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനകള്‍, മതബോധനസ്കൂള്‍ എന്നിവര്‍ പെരുനാളിന്റെ വിജയത്തിനായി പരിശ്രമിക്കുന്നു,

Top