• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഫിലഡൽഫിയ സീറോ മലബാർ പള്ളിയിൽ വർണാഭമായ ഫാമിലി നൈറ്റ് ആഘോഷം

ഫിലഡൽഫിയ: സെന്‍റ് തോമസ് സീറോ മലബാർ ഫൊറോനാപള്ളിയിൽ "അഗാപ്പെ 2018' എന്ന പേരിൽ ഫാമിലി നൈറ്റ് വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. 

നവംബർ 17 ന് ഫാമിലി നൈറ്റ് വികാരി ഫാ. വിനോദ് മഠത്തിപ്പറന്പിൽ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു സന്ദേശം നൽകി. ഇടവകയിലെ 9 വാർഡുകളും മതബോധന സ്കൂളും ബൈബിൾ അധിഷ്ടിത വിഷയങ്ങൾ തിരക്കഥയായി തെരഞ്ഞെടുത്ത് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. അലിസ സിജി, ജൂഡിത് ബോസ്കോ എന്നിവ ടെ പ്രാർത്ഥനാഗാനത്തെ തുടർന്ന് സെന്‍റ് ജോസഫ് വാർഡിലെ കൊച്ചു കലാപ്രതിഭ ഏമി ബോബിയുടെ ചടുലമായ അവതരണ നൃത്തം അരങ്ങേറി. സെന്‍റ് ജോസഫ് വാർഡിലെ ഹാന്നാ, നീനാ എന്നീ കുട്ടികളുടെ സമൂഹനൃത്തത്തെതുടർന്ന് ബ്ലസഡ് കുഞ്ഞച്ചൻ വാർഡിലെ ദന്പതിമാരും കുട്ടികളും സമൂഹനൃത്തം അവതരിപ്പിച്ചു. ലഘുനാടകവിഭാഗത്തിൽ സെന്‍റ് തോമസ് വാർഡും സെന്‍റ് മദർ തെരേസാ വാർഡും ചേർന്നവതരിപ്പിച്ച രാജനീതി’, സെന്‍റ് ചാവറ വാർഡിന്‍റെ ക്ഷണിക്കപ്പെടാത്ത അതിഥി’, മരിയൻ മദേഴ്സ് അവതരിപ്പിച്ച സ്വർഗീയ വിരുന്ന്’ എന്നിവ ഉന്നതനിലവാരം പുലർത്തി. 

ഈ വർഷത്തെ ആഘോഷങ്ങളുടെ ഹൈലൈറ്റ് ബ്ലസഡ് കുഞ്ഞച്ചൻ വാർഡ് കാഴ്ചവച്ച ഗോൾഡൻ ഡസ്റ്റേഴ്സ്’ എന്ന ഒപ്പനയും, അൽഫോൻസാ വർഡിലെ ക്രിസ്റ്റോ ജോയും ഭാര്യയും അവതരിപ്പിച്ച മാജിക് ഷോയും ആയിരുന്നു.

അൽഫോൻസാ, ചാവറ വർഡുകളിലെ യുവജനങ്ങൾ അവതരിപ്പിച്ച നൃത്തങ്ങൾ, സെന്‍റ് ജോർജ് വാർഡിലെ ദന്പതികളുടെ കപ്പിൾ ഡാൻസ് എന്നിവ മികച്ച നിലവാരം പുലർത്തി. 
പൂർണിമ റോജ്, ആനാറോസ്, ജാനീസ് ജയ്സണ്‍ എന്നിവ ടെ ഗാനങ്ങളും, സാജു ചാവറ, സോഫി നടവയൽ എന്നിവരുടെ യുഗ്മ ഗാനവും സെന്‍റ് ന്യൂമാൻ, ബ്ലസഡ് കുഞ്ഞച്ചൻ വാർഡുകളുടെ സമൂഹഗാനവും ആഘോഷങ്ങൾക്കു മാറ്റുകൂട്ടി. വാർഡു കൂട്ടായ്മകൾ മൽസരബുദ്ധിയോടെ രംഗത്തവതരിപ്പിച്ച കലാപരിപാടികൾ കാണികൾ കരഘോഷത്തോടെ ആസ്വദിച്ചു.

പുതുതായി ഇടവകയിൽ രജിസ്റ്റർ ചെയ്യപ്പെട്ട കുടുംബങ്ങളെയും വിവാഹജീവിതത്തിന്‍റെ 25, 50 വർഷങ്ങൾ പൂർത്തിയാക്കിയ ദന്പതിമാരെയും ചടങ്ങിൽ ആദരിച്ചു. റാഫിൾ നറുക്കെടുപ്പിൽ വിജയിച്ച ലക്കി ഫാമിലിക്കുള്ള പാരിതോഷികം റോഷിൻ അഗസ്റ്റിൻ എംഎൽഎ വിതരണം ചെയ്തു. പ്രിൻസിപ്പൽ ട്രസ്റ്റി ജോസ് തോമസ് ഫാമിലി നൈറ്റിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു. 

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ

Top