• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഫിലിപ്പ്‌ എബ്രഹാം (റോയി) ഫ്‌ളോറിഡായില്‍ നിര്യാതനായി

ടാംബ: തൃശ്ശൂര്‍ പരേതനായ പാസ്റ്റര്‍ വി.കെ. അബ്രഹാമിന്റേയും അന്നമ്മ എബ്രഹാമിന്റെയും സീമന്ത പുത്രന്‍ ഫിലിപ്പ്‌ അബ്രഹാം (റോയി-77) ടാംബയില്‍ നിര്യാതനായി. 1966ല്‍ വിദ്യാര്‍ത്ഥിയായി അമേരിക്കയില്‍ എത്തിയ ഇദ്ദേഹം നാലു ദശാബ്ദത്തിലധികം സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്‌ത്‌ വിശ്രമ ജീവിതം നയിക്കുകയായിരുന്നു റോയി. ജൂലായ്‌ മൂന്നിന്‌ ബുധനാഴ്‌ച വൈകീട്ടായിരുന്നു ഇദ്ദേഹത്തിന്റെ മരണം

ഭാര്യ: മേരി അബ്രഹാം, മക്കള്‍: ഡോ. ജിമ്മി എബ്രഹാം (ചിക്കാഗോ), അറ്റോര്‍ണി. റിക്കി എബ്രഹാം (ചിക്കാഗോ) ഡാനി എബ്രഹാം (ഫ്‌ളോറിഡാ) ജെയ്‌സണ്‍ എ്‌ബ്രഹാം (ഫ്‌ളോറിഡാ).

തങ്കമ്മ തോമസ്‌ (ഒക്കലഹോമാ) മേഴ്‌സി മാത്യു (ഒക്കലഹോമ), മാത്യൂസ്‌ എബ്രഹാം(ചിക്കാഗോ) ജെയ്‌ക്കബ്‌ അബ്രഹാം (ഗ്ലാഡിസണ്‍ചിക്കാഗോ), എല്‍സി കുരുവിള (ഒക്കലഹോമ) എന്നിവര്‍ സഹോദരങ്ങളാണ്‌.

സംസ്‌ക്കാരം പിന്നീട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ജേക്കബ്‌ ഫോണ്‍: 6302059830

Top