കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല ചിത്രം ഡൗണ്‍ലോഡ് ചെയ്തതിന്റെ പേരില്‍ ഇന്ത്യന്‍ പൈലറ്റിനെ യുഎസ് നാടുകടത്തിയ സംഭവം വാര്‍ത്താ പ്രാധാന്യം നേടുന്നു.
ഇന്ത്യന്‍ വിമാനക്കമ്പനിയുടെ ന്യൂഡല്‍ഹിയില്‍നിന്നുള്ള വിമാനം തിങ്കളാഴ്ച സാന്‍ഫ്രാന്‍സിസ്കോയില്‍ ഇറങ്ങിയ ഉടനെതന്നെ മുംബൈ സ്വദേശിയായ പൈലറ്റിനെ യുഎസ് ഉ ദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. യാത്രക്കാരുടെ മുന്നിലൂടെ കൈവിലങ്ങ് അണിയിച്ചാണത്രേ പൈലറ്റിനെ പുറത്തുകൊണ്ടുപോയത്.
അമ്പതുകളിലുള്ള പൈലറ്റ് വിമാനത്തിന്റെ ഫസ്റ്റ് ഓഫിസര്‍ ആയിരുന്ന ഇദ്ദേഹം യുഎസിലേക്ക് വിമാനങ്ങള്‍ സ്ഥിരമായി പറത്തുന്നയാളാണ്. നിലവിലെ നിയമം അനുസരിച്ച് അമേരിക്കയിലേക്കു സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ യുഎസ് ബ്യൂറോ ഓഫ് കസ്റ്റംസ് ആന്‍!ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനു വിധേയമാകണം. വിമാനം പുറപ്പെട്ട് 15 മിനിറ്റിനുള്ളില്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും വിവരങ്ങളും കൈമാറണം.
യുഎസില്‍ ഇയാള്‍ കഴിഞ്ഞിരുന്ന ഹോട്ടലുകളിലെ ഇന്റര്‍നെറ്റ് ഉപയോഗത്തിലൂടെയാണു കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീലചിത്രങ്ങള്‍ കാണുന്നതായി എഫ്ബിഐയുടെ ശ്രദ്ധയില്‍പ്പെട്ടത്. കഴിഞ്ഞ രണ്ടു മാസമായി എഫ്ബിഐ ഇയാളുടെ കേസ് അന്വേഷിക്കുകയായിരുന്നു. തെളിവുകള്‍ ശേഖരിച്ചതിനു പിന്നാലെ യുഎസിലെത്തിയ പൈലറ്റിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടി. വീസ റദ്ദാക്കുകയും ചെയ്തു. ഡല്‍ഹിക്കുള്ള വിമാനത്തില്‍ കയറ്റിവിടുകയും ചെയ്തു. ഇതോടെ ഇനി ഇയാള്‍ക്ക് യുഎസ് സന്ദര്‍ശിക്കാനാകില്ല. തെളിവുകള്‍ ഇന്ത്യന്‍ ഉേദ്യാഗസ്ഥര്‍ക്ക് എഫ്ബിഐ അയച്ചിട്ടുമുണ്ട്.
അതേസമയം, വീസ വിഷയത്തിലാണ് പൈലറ്റിനെ നാടുകടത്തിയതെന്നാണ് വിമാനക്കമ്പനി വക്താവ് ഔദ്യോഗികമായി അറിയിച്ചത്. എന്നാല്‍ വീസ റദ്ദാക്കിയതിനു പിന്നില്‍ അശ്ലീലചിത്രം കണ്ടെന്ന വിഷയവും ഉള്‍പ്പെട്ടിട്ടുള്ളതായി വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അനൗദേ്യാഗികമായി അറിയിച്ചു.