ശ്രീകുമാര്‍ ഉണ്ണിത്താന്
അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ സമ്മര്‍ പിക്നിക്ക് ആഗസ്റ്റ് 3 ന് ശനിയാഴ്ച Hawthorne Broadway Field പാര്‍ക്കില്‍ (1 Broadway field , Hawthorne, NY 10532) വച്ച് രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണിവരെ നടത്തുന്നതാണ്.
രാവിലെ 10 മണിക്ക് ലഘുഭക്ഷണത്തോടുകൂടി ആരംഭിക്കുന്ന പിക്നിക്ക് വൈകിട്ടി 5 മണി വരെ തുടരുന്നതാണ്. പിക്നിക്ക് ആസ്വാദ്യകരമാക്കുവാന്‍ വിവിധ പ്രായത്തിലുള്ളവര്‍ക്കായി നടത്തപ്പെടുന്ന ഗെയിമുകള്‍ക്കും, കായിക മത്സരങ്ങള്‍ക്കുമൊപ്പം നിരവധി കൗതുകകരമായ മത്സരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാടന്‍ തട്ടുകട ഈ വര്‍ഷത്തെ സ്പെഷ്യല്‍ ആണ്. നാട്ടിലെ തട്ടുകടയുടെ അതെ രുചയിലും ഭാവത്തിലും വെസ്റ്ചെസ്റ്ററിന്റെ തട്ടുകടയിലും ലഭ്യമാണ്.
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ എക്സിക്യൂട്ടീവിന്റെ തന്നെ ചുമതലയില്‍ നടത്തപ്പെടുന്ന ഈ പിക്നിക്കിലേക്ക് ന്യൂയോര്കിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി കുടുംബാംഗങ്ങളേയും അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി സ്വാഗതം ചെയ്യുന്നു. കെ.ജെ. ഗ്രിഗറി,ഇട്ടൂപ് ദേവസ്യ, ജോണ്‍ തോമസ്,പൗലോസ് വര്‍ക്കി എന്നിവര്‍ പിക്നിക്ക് കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നു.
വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടിയുടെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയുന്ന പാര്‍ക്കില്‍ sprain brook parkway യില്‍ നിന്നും Hawthorne exit (rout 141) എടുത്താല്‍ വളരെ അടുത്താണ്. ഫ്രീ പാര്കിക്കിങ്ങു ഈ പാര്‍ക്കിന്റെ ഒരു പ്രേത്യേകതയാണ്. ഒരു എന്‍ട്രന്‍സ് ഫീസും ഇല്ലാതെയാണ് അസോസിയേഷന്റെ പിക്നിക്.
ഈ പിക്നികീന്റ് വിജയത്തിനായി എല്ലാവരുടേയും സഹായ സഹകരണത്തി നോടൊപ്പം ഇതില്‍ പങ്കെടുക്കണമെന്നും എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ജോയി ഇട്ടന്‍,വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന് ,സെക്രട്ടറി നിരീഷ് ഉമ്മന്‍ ,ട്രഷറര്‍ ടെറന്‍സണ്‍ തോമസ്, ജോയിന്റ് പ്രിന്‍സ് തോമസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് രാജന് ടീ ജേക്കബ് എന്നിവര്‍ അഭ്യര്‍ഥിച്ചു.