യുഎഇയുടെ ഇന്ത്യയിലെ സ്ഥാനപതി അഹമ്മദ് അല്‍ബന്ന മുഖ്യമന്ത്രി പിണറായി വിജയനുമായി ഡല്‍ഹി കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി. മാര്‍ച്ച് 24 മുതല്‍ 26 വരെ നടക്കുന്ന 126 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഗ്ലോബല്‍ എക്സ്പോയില്‍ പങ്കെടുക്കാന്‍ അദ്ദേഹം മുഖ്യമന്ത്രിയെ ക്ഷണിച്ചു. മലയാളികളുടെ രണ്ടാം വീടാണ് യുഎഇ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
മലയാളികളുടെ സഹകരണവും സ്നേഹവും യുഎഇ ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്നതായി സ്ഥാനപതി അറിയിച്ചു. യുഎഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ രാജ്യത്തിന്റെ നിര്‍മാണത്തിലും പുരോഗതിയിലും പ്രധാന പങ്കാണ് വഹിക്കുന്നതെന്നും അംബാസഡര്‍ പറഞ്ഞു.