തിരുവനന്തപുരം: സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനി ഊന്നല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ്. കേന്ദ്രത്തിന്‍റേത് മികച്ച സഹകരണമാണെന്നും ചോദിച്ചതെല്ലാം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇന്നലെ മാത്രം 13 പേര്‍ മരണപ്പെട്ടു. 22034 പേരെ രക്ഷപ്പെടുത്തി. 5645 ദുരിതാശ്വാസ ക്യാമ്ബുകളിലായി 724649 പേര്‍ കഴിയുന്നു. രക്ഷാപ്രവര്‍ത്തനം ലക്ഷ്യം കണ്ടു. ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നതാണ് അടുത്ത ദൗത്യം.
രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെട്ട മീന്‍പിടുത്തക്കാരെ സര്‍ക്കാര്‍ കൈവിടില്ല. കേടു വന്ന ബോട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കും. കുട്ടികളുടെ നഷ്ടപ്പെട്ട യൂണിഫോമും പാഠപുസ്തകങ്ങളും സര്‍ക്കാര്‍ സൗജന്യമായി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. റോഡുകള്‍ പലതും സഞ്ചാര യോഗ്യമല്ലാതായി. പ്രാഥമിക നഷ്ടം 4441 കോടി. 221 പാലങ്ങള്‍ പ്രളയത്തില്‍ പെട്ടു. 59 പാലങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
യുദ്ധകാലാടിസ്ഥാനത്തില്‍ റെയില്‍ ഗതാഗതം പുന:സ്ഥാപിക്കും. കെ എസ് ആര്‍ ടി സി ദീര്‍ഘദൂര യാത്രകള്‍ പുനരാരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പുതിയ പാO പുസ്തകങ്ങള്‍ നല്‍കും. ഇതിനായി 36 ലക്ഷം പുസ്തകങ്ങള്‍ അടിച്ചു വെച്ചിട്ടുണ്ട്. ഓണപ്പരീക്ഷ നീട്ടും. പുതിയ യൂണിഫോം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.