ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ കഴിയുന്ന ജയിലില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനം. വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനായി എത്തിയതായിരുന്നു മുഖ്യമന്ത്രി. ടി പി കേസ് പ്രതികളായ ടി.കെ രജീഷ്, കെ.സി രാമചന്ദ്രന് എന്നിവരടക്കമുള്ള പ്രതികളെയാണ് പിണറായി സന്ദര്‍ശിച്ചത്.
ആകെ 20 പ്രതികളാണ് ഈ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്നത്. ഇവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയെന്നും സൂചനയുണ്ട്. സിപിഎം ഏരിയ കമ്മറ്റിയംഗവും കേസിലെ പ്രതിയുമായ ടി.പി. കുഞ്ഞനന്തനെ മുഖ്യമന്ത്രി കൈ ഉയര്‍ത്തിയാണ് അഭിവാദ്യം ചെയ്തത്. മുഖ്യമന്ത്രിയ്ക്ക് കുഞ്ഞനന്തനും തിരികെ അഭിവാദ്യം നല്‍കിയിരുന്നു.