ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്പേയി ഗുരതാരവസ്ഥയില്‍. ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. വാജ്പേയിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശുപത്രി വൃത്തങ്ങള്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 11 ന് ആയിരുന്നു വാജ്പേയിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. പ്രമേഹരോഗിയായ വാജ്പേയിയുടെ ഒരു വൃക്കമാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളു. 2009 ല്‍ പക്ഷാഘാതം വന്നിരുന്നു. ഇതോടെ ശാരീരികസ്ഥിതി വളരെ മോശമായി. പന്നീട് അള്‍ഷിമേഴ്സും ബാധിച്ചു. അസുഖബാധിതനായതോടെ ഏറെക്കാലമായി പൊതുവേദികളില്‍ നിന്നും രാഷ്ട്രീയത്തില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
ഇന്ത്യയിലെ ആദ്യ ബിജെപി പ്രധാനമന്ത്രിയാണ് വാജ്പേയി. ജവഹര്‍ലാല്‍ നെഹ്രുവിനു ശേഷം തുടര്‍ച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവെന്ന റിക്കാര്‍ഡും വാജ്പേയിക്ക് അവകാശപ്പെട്ടതാണ്.