ഇതാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി പലസ്തീൻ സന്ദർശിക്കാനൊരുങ്ങുന്നു. ഫെബ്രുവരി 10 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പലസ്തീന് സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഫെബ്രുവരി 10 മുതല്‍ 12 വരെയുള്ള പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തില്‍ മോദി യുഎഇയിലും ഒമാനിലും എത്തുന്നുണ്ട്. 10-ാം തിയതി പലസ്തീനിലെത്തുന്ന പ്രധാനമന്ത്രി അന്ന് വൈകീട്ട് അവിടെ നിന്ന് യുഎഇലേക്ക് തിരിക്കും. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണം സ്വീകരിച്ചാണ് മോദി യുഎഇലെത്തുന്നത്.