ന്യൂഡല്‍ഹി: റാഫാല്‍ യുദ്ധവിമാന ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫെന്‍സിനെ ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ചതായി ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ്. ഫ്രഞ്ച് വെബ്‌സൈറ്റായ മീഡിയപാര്‍ട്ടില്‍ എഴുതിയ ലേഖലത്തിലാണ് ഒളാന്ദിന്റെ പരാമര്‍ശം. റാഫാല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്ബനി ഡസോ ഏവിയേഷന്റെ പങ്കാളിയായി റിലയന്‍സിനെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചെന്നാണ് ഒളാന്ദ് പറഞ്ഞത്.
ഫ്രാന്‍സില്‍ നിന്നും 36 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട് എന്ന കോണ്‍ഗ്രസിന്റെ വാദത്തിന് ബലം പകരുന്നതാണ് ഫ്രഞ്ച് മാധ്യമത്തില്‍ വന്നിരിക്കുന്ന വാര്‍ത്ത. യു.പി.എ ഭരണകാലത്ത് കറാറില്‍ ഉണ്ടായിരുന്ന സാങ്കേതിക വിദ്യാകൈമാറ്റം നീക്കം ചെയ്ത് 59000 കോടി രൂപയ്ക്കാണ് എന്‍.ഡി.എ സര്‍ക്കാര്‍ 36 വിമാനങ്ങള്‍ക്കുള്ള കരാര്‍.
അതേസമയം, ഒളാന്ദിന്റെ വെളിപ്പെടുത്തല്‍ പ്രതിരോധമന്ത്രാലയം നിഷേധിച്ചു. ഫ്രഞ്ച് സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു. ന്യൂഡല്‍ഹിയിലെ ഫ്രഞ്ച് എംബസിയോടു പ്രതികരണം ആരാഞ്ഞെങ്കിലും മറുപടിക്കു തയാറായില്ല.
റഫാല്‍ പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപനം നടത്തുന്നതിനു 12 ദിവസം മുമ്ബു മാത്രം തട്ടിക്കൂട്ടിയതാണ് റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് എന്ന കമ്ബനിയെന്നാണു മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിക്കുന്നത്. പൊതുമേഖലാ സ്ഥാപനവും വിമാന നിര്‍മ്മാണത്തില്‍ വൈദഗ്ധ്യവുമുള്ള രാജ്യത്തെ ഏക സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്കല്‍ ലിമിറ്റഡിനെ (എച്ച്‌എഎല്‍) ഒഴിവാക്കി ഒരു വിമാനം പോലും നിര്‍മ്മിച്ചിട്ടില്ലാത്ത സ്വകാര്യ കമ്ബനിയെ കരാര്‍ ഏല്‍പ്പിച്ചതും പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നു.
റഫാല്‍ വിമാനങ്ങളുടെ ഉടമകളായ ഫ്രാന്‍സിലെ ഡസോയുമായി 2014 മാര്‍ച്ച് 13ന് എച്ച്‌എഎല്‍ നിര്‍മ്മാണ പങ്കാളിത്ത കരാറില്‍ ഒപ്പിട്ടിരുന്നതുമാണ്. 6,145 കോടി രൂപയുടെ ഈ കരാര്‍ തട്ടിയെടുത്താണ് അനില്‍ അംബാനിയുടെ റിലയന്‍സിനു നല്‍കിയത്. റിലയന്‍സ് ഡിഫന്‍സിന്റെയും ഡസോ കമ്ബനിയുമായി എച്ച്‌എഎല്‍ ഒപ്പുവച്ച കരാറിന്റെയും അടക്കം രേഖകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.
ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ 2015 ഏപ്രില്‍ പത്തിനാണ് പോര്‍ വിമാനങ്ങള്‍ വാങ്ങുന്നതായി പ്രധാനമന്ത്രി മോദി പ്രഖ്യാപനം നടത്തിയത്. ഇതിന് ദിവസങ്ങള്‍ക്കു മുന്പ് മാര്‍ച്ച് 28നാണ് റിലയന്‍സ് ഡിഫന്‍സ് എന്ന കന്പനി രൂപീകരിച്ചത്. ഇതിനു പിന്നാലെ ഏപ്രില്‍ 24ന്, മോദിയുടെ പ്രഖ്യാപനത്തിന് 14 ദിവസത്തിനു ശേഷം, റിലയന്‍സ് ഏറോസ്ട്രക്ചര്‍ എന്ന കന്പനി കൂടി സ്ഥാപിച്ചു. 2016 ഫെബ്രുവരി 22ന് റിലയന്‍സ് ഏറോസ്ട്രക്ചര്‍ ലിമിറ്റഡിന് യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതി നല്‍കുകയും ചെയ്തു.
എന്നാല്‍ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കിയത് ഡസാള്‍ട്ട് ആണെന്നും ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് കേന്ദ്ര പ്രതിരോധ മന്ത്രിയായ നിര്‍മല സീതാരാമനും മോദി സര്‍ക്കാരും വ്യക്തമാക്കിയിരുന്നത്. 'ഇന്ത്യന്‍ സര്‍ക്കാരാണ് ഈ ഗ്രൂപ്പിനെ പരിചയപ്പെടുത്തിയത്. റിലയന്‍സ് ഡിഫന്‍സിന്റെ ഉടമയായ അനില്‍ അംബാനി പിന്നീട് ഡസാള്‍ട്ടുമായി ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തി. ഞങ്ങള്‍ക്ക് അതില്‍ യാതൊരു റോളും ഇല്ലായിരുന്നു', ഒളാന്ദെ പറഞ്ഞു.മോദിയുടെ വ്യവസായി സുഹൃത്തിന് വേണ്ടിയാണ് ഇത് ചെയ്തതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തേ വ്യക്തമാക്കിയിരുന്നു.