പത്തനംതിട്ട: കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവദേക്കറിന്റെ അകമ്ബടി വാഹനത്തില്‍ സ്വകാര്യ വാഹനം ഇടിച്ചുകയറി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പന്തളത്തിനും കുളനടയ്ക്കും ഇടയില്‍ വെച്ചാണ് സംഭവം. ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങവെയാണ് അപകടം.
വാഹനം ഓടിച്ചിരുന്ന ലെനിന് മുരളിയെ(24) വൈദ്യപരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. ഇയാളുടെ വാഗണര്‍ കാര്‍ മന്ത്രിയുടെ പൈലറ്റ് വാഹനവുമായി ഇടിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയും രംഗത്തെത്തി.