കലിഫോർണിയ (യുഎസ്) ∙ വടക്കൻ കലിഫോർണിയയിൽ സാൻഫ്രാൻസിസ്കോയ്ക്കു സമീപം സാൻബ്രൂണോയിലെ യൂട്യൂബ് ആസ്ഥാനത്തുണ്ടായ വെടിവയ്പിൽ മൂന്നുപേർക്കു പരുക്കേറ്റു. ആക്രമണം നടത്തിയെന്നു സംശയിക്കുന്ന സ്ത്രീയെ, കെട്ടിടത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയതായി ബിബിസി റിപ്പോർട്ട് ചെയ്തു
കൈത്തോക്കുമായെത്തിയ സ്ത്രീയെ അക്രമത്തിനു പ്രേരിപ്പിച്ചത് എന്തെന്നു വ്യക്തമായിട്ടില്ല. 30 വയസ് പ്രായം തോന്നിക്കുന്ന ഇവരെ തിരിച്ചറിഞ്ഞിട്ടുമില്ല. ഈ മേഖലയിൽനിന്ന് ഒഴിഞ്ഞുനിൽക്കണമെന്നു പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വെടിയൊച്ച കേട്ടതായും ആളുകൾ പരിഭ്രാന്തരാണെന്നും ജീവനക്കാരിൽ ചിലർ ട്വീറ്റ് ചെയ്തു. അന്വേഷണം ആരംഭിച്ചതായി യുട്യൂബ് ഉടമകളായ ഗൂഗിൾ അറിയിച്ചു.