മാഹിയില്‍ നടന്ന ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ ഇന്ന് കണ്ണൂരില്‍ ഇന്ന് സിപിഎം ബിജെപി സമാധാന ചര്‍ച്ച നടക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വൈകീട്ട് ആറിനാണ് സമാധാന ചര്‍ച്ച വിളിച്ചത്. മാഹിയില്‍ സിപിഎം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സമാധാനയോഗം. മാഹിയിലാണ് കൊലപാതകങ്ങള്‍ ഉണ്ടായതെങ്കിലും കണ്ണൂരിലും പ്രശ്നങ്ങളുണ്ടായി.
പള്ളൂരില്‍ തിങ്കളാഴ്ച രാത്രിയാണ് രണ്ടു കൊലപാതകങ്ങളും നടന്നത്. സി.പി.എം. നേതാവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു(47), ഓട്ടോറിക്ഷാ ്രൈഡവറും ആര്.എസ്.എസ്. പ്രവര്‍ത്തകനുമായ ന്യൂമാഹി പെരിങ്ങാടി പറമ്ബത്ത് വീട്ടില്‍ യു.സി. ഷമേജ് (36) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി സിപിഎം മുന്‍ മാഹി നഗരസഭാ കൗണ്‍സിലര്‍ കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ട് ഒരു മണിക്കൂര്‍ തികയും മുമ്ബേ ബിജെപി പ്രവര്ത്തകന് യു സി ഷമേജും വെട്ടേറ്റ് മരിച്ചു. അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലാണ് രണ്ട് കൊലപാതകവും നടന്നത്. ഇപ്പോഴും പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ് .