• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ലോകകപ്പിലെ ആദ്യ സൂപ്പര്‍ പോരാട്ടം; പോര്‍ച്ചുഗലും സ്പെയിനും ഇന്ന് നേര്‍ക്കുനേര്‍

ലോകകപ്പിലെ ആദ്യ സൂപ്പര്‍ പോരാട്ടം ഇന്ന് ഫിഷ്ട് ഒളിമ്ബിക് സ്റ്റേഡിയത്തില്‍. കിരീട പ്രതീക്ഷയുള്ള പോര്‍ച്ചുഗലും സ്പെയിനുമാണ് ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. മുന്‍ ലോക ചാമ്ബ്യന്മാരും നിലവിലെ യൂറോ ചാമ്ബ്യന്മാരും പരസ്പരം ഏറ്റുമുട്ടുമ്ബോള്‍ ആവേശകരമായ മത്സരമാണ്‌ ഫിഷ്ട് ഒളിമ്ബിക് സ്റ്റേഡിയത്തില്‍ ലോകം പ്രതീക്ഷിക്കുന്നത്. മത്സരം ഇന്ത്യന്‍ സമയം രാത്രി 11.30നു ആണ് തുടങ്ങുക.

പോര്‍ച്ചുഗല്‍ സ്പെയിനിനെതിരെ ഇറങ്ങുമ്ബോള്‍ ഒരുപക്ഷെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് നേടാനുള്ള അവസാന അവസരമാവും ഇത്. പരിചയ സമ്ബന്നതയുള്ള ടീമുമായാണ് ഫെര്‍ണാണ്ടോ സാന്റോസ് റഷ്യയില്‍ എത്തിയിരിക്കുന്നത്. റൊണാള്‍ഡോക്ക് പുറമെ പെപെ, ബ്രൂണോ ആല്‍വേസ്, ജോസേ ഫോണ്ടെ എന്നിവര്‍ ടീമിന്‍റെ കരുത്തകും.

ലോകകപ് തുടങ്ങുന്നതിന് മുന്‍പ് പരിശീലകനെ മാറ്റേണ്ടി വന്നത് സ്പെയ്നിനു തിരിച്ചടിയാണ്. പരിചയ സമ്ബന്നതയുള്ള ടീമില്‍ തന്നെയാവും കോച്ച്‌ ഫെര്‍ണാണ്ടോ ഹെറോ വിശ്വാസം അര്‍പ്പിക്കുക. രണ്ടാം തവണ മാത്രമാണ് യൂറോപ്യന്‍ ഫുട്ബോളിലെ ശക്തികളായ പോര്‍ച്ചുഗലും സ്പെയിനും ലോകകപ്പില്‍ പരസ്പരം ഏറ്റുമുട്ടുന്നത്.

അതേസമയം ആദ്യ മത്സരത്തില്‍ സ്വപ്നതുല്ല്യമായ വിജയവുമായി ആതിഥേയരായ റഷ്യ. ഏഷ്യയുടെ പ്രതിനിധിയായ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് റഷ്യ തകര്‍ത്തത്. പകുതി സമയത്ത് മടക്കമില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുന്നിലായിരുന്നു റഷ്യ. യൂറി ഗസിന്‍സ്കി (12), ഡെനിസ് ചെറിഷേവ് (43, 90 1), ആര്‍ട്ടം സ്യൂബ (71), അലക്സാണ്ടര്‍ ഗോളോവിന്‍ (90 4) എന്നിവരാണ് ഗോളുകള്‍ നേടിയത്.

Top