തിരുവനന്തപുരം: താപനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭിക്കുന്നതിനു നേരിട്ട തടസം നേരിടാന്‍ സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം കൂട്ടി. ഇതിനു പുറമേ ഉയര്‍ന്ന വിലയ്ക്ക വൈദ്യുതി വാങ്ങി പ്രതിസന്ധി നേരിടുകയാണ്. അതിനാല്‍ വലിയ തോതിലുള്ള വൈദ്യുത നിയന്ത്രണം ഉണ്ടായിട്ടില്ല.
സംസ്ഥാനത്ത് പലയിടത്തും മഴ ലഭിച്ചതോടെ ചൂടു കുറഞ്ഞതിനാല്‍ വൈദ്യുതി ഉപയോഗം കുറഞ്ഞിട്ടുണ്ട്. ഇത് വൈദ്യുതി ബോര്‍ഡിനു നേട്ടമായി. താപ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയിലുണ്ടാ. കുറവ് പരിഹരിക്കുന്നതിനായി ലോഡ് കുറയുന്നിടങ്ങളില്‍ 15 മിനിട്ടുനേരം വൈദ്യുതി കട്ട് ചെയ്യേണ്ടിവരുമെന്നാണ് കരുതുന്നത്.