• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

റവ.ഡോ. പി.പി ഫിലിപ്പ്‌ ഓര്‍മ്മയായി

ക്‌നാനായ യാക്കോബായ സഭയുടെ നോര്‍ത്ത്‌ അമേരിക്കയിലെ സ്ഥാപകരില്‍ പ്രമുഖനും, ഡാളസിലെ കേരള എക്യൂമെനിക്കല്‍ ക്രിസ്‌ത്യന്‍ ചര്‍ച്ച്‌ ഫെലോഷിപ്പിന്റെ രൂപീകരണത്തില്‍ മുഖ്യ പങ്കാളിയും, ഡാളസിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത്‌ നിറസാന്നിധ്യവുമായ റവ.ഡോ.പി.പി ഫിലിപ്പ്‌ (ഫിലിപ്പച്ചന്‍ 84) ഡാളസില്‍ നിര്യാതനായി.

കോട്ടയം കുറിച്ചി സ്വദേശിയായ റവ.പി.പി ഫിലിപ്പ്‌ 1966 ല്‍ അമേരിക്കയില്‍ എത്തിയശേഷം ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ മാസ്‌റ്റേഴ്‌സ്‌ ഡിഗ്രി നേടി. തുടര്‍ന്ന്‌ ഹാര്‍ട്ട്‌ഫോര്‍ഡ്‌ സെമിനാരിയില്‍ നിന്ന്‌ പി എച്ച്‌ ഡി കരസ്ഥമാക്കി. വൈദീക ശുശ്രുഷയോടൊപ്പം ദീര്‍ഘനാള്‍ അമേരിക്കയിലെ പ്രമുഖ ഇന്‍ഷ്വറന്‍സ്‌ കമ്പനിയായ മെറ്റ്‌ ലൈഫില്‍ സേവനം ചെയ്‌തു.

ഏലിയാമ്മ കുരുവിളയാണ്‌ സഹധര്‍മ്മിണി. എബ്രഹാം ഫിലിപ്പ്‌, തോമസ്‌ ഫിലിപ്പ്‌, ജെറി ഫിലിപ്പ്‌ എന്നിവര്‍ മക്കളും, സൂസന്‍, സെറാ എന്നിവര്‍ മരുമക്കളും, സിഡ്‌നി, ജയിക്ക്‌ എന്നിവര്‍ കൊച്ചുമക്കളും ആണ്‌.

ജൂലൈ 11 വ്യാഴാഴ്‌ച വൈകിട്ട്‌ 6 മണി മുതല്‍ സെന്റ്‌.ഇഗ്‌നേഷ്യസ്‌ മലങ്കര യാക്കോബായ സിറിയന്‍ കത്തീഡ്രല്‍ ചര്‍ച്ചിലും (2707 Dove Creek Ln, Carrollton, Tx 75006) തുടര്‍ന്ന്‌ ജൂലൈ 12 വെള്ളിയാഴ്‌ച്ച വൈകിട്ട്‌ 6 മണി മുതല്‍ മാര്‍ത്തോമ്മ ചര്‍ച്ച്‌ ഓഫ്‌ ഡാളസ്‌ ഫാര്‍മേര്‍സ്‌ ബ്രാഞ്ചില്‍ (11550 Luna Rd, Dallas, Tx 75234) വെച്ചും പൊതു ദര്‍ശനം ഉണ്ടായിരിക്കുന്നതാണ്‌.

ജൂലൈ 13 ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ ഇര്‍വിംഗ്‌ സെന്റ്‌.തോമസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ക്‌നാനായ ചര്‍ച്ചില്‍ (727 Metker St, Irving, Tx 75062) വെച്ച്‌ സംസ്‌കാര ശുശ്രുഷയും തുടര്‍ന്ന്‌ കോപ്പല്‍ റോളിങ്ങ്‌ ഓക്‌സ്‌ ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ (400 Freeport Pkwy, Coppell,Tx 75019) സംസ്‌കാരം നടത്തുന്നതാണ്‌.

Top