ഫിലഡല്ഫിയ: ഫൊക്കാനയുടെ മലയാളി മങ്ക-2018 ആയി ഫിലഡല്ഫിയയില്‍ നിന്നുള്ള പ്രഭാ തോമസ് കിരീടം ചൂടി. ആഷ അഗസ്റ്റിന്‍ (ഫിലഡല്ഫിയ) ആണു ഫസ്റ്റ് റണ്ണര്‍ അപ്പ്. റീതു ശ്രീകാന്ത് സെക്കന്‍ഡ് റണ്ണര്‍ അപ്പ്.
പതിനഞ്ച് പേര്‍ പങ്കെടുത്ത മല്‍സരത്തില്‍ 8 പേര്‍ ഫൈനലിലെത്തി.സെറ്റ് മുണ്ട് ഉടുത്തും സാരി ഉടുത്തും ര്‍ ണ്ടുകളുണ്ടായിരുന്നു. ബുദ്ധിശക്തി, കലാരംഗത്തെ മികവ്, വ്യക്തിത്വം, ആത്മവിശ്വാസം, സ്ന്ദര്യം എല്ലാം കണക്കിലെടുത്താണു വിജയികളെ തെരെഞ്ഞെടുത്തത്.
മാലിനി നായര്‍, നിമ്മി ദാസ്, കല ഷാഹി എന്നിവരായിരുന്നു ജഡ്ജിമാര്‍. മിനി എബി, ബാല കെയാര്‍കെ, ശോശാമ്മ ആന്‍ഡ്രൂസ്, അനിതാ ജോര്‍ജ് (എംസി) എന്നിവരായിരുന്നു മല്‍സരത്തിന്റെ സംഘാടകര്‍. അനിതാ പണിക്കര്‍, സെലിന്‍ ഓലിക്കല്‍, മേരിക്കുട്ടി മൈക്കള്‍, മേരി ഫിലിപ്പ്, ഉഷാ നാരായണന്‍, ജെസി ജോഷി, ഉഷാ ജോര്‍ജ്, ഏലിയാമ്മ മാത്യു എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍. അജി പണിക്കര്‍ ഡാന്‍സ് ഗ്രൂപ്പ്, ഇസബെല്ല അജിത്, ബിജു ഏബ്രഹാം എന്നിവര്‍ ന്രുത്തം അവതരിപ്പിച്ചു.
നഴ്സ് പ്രാക്ടീഷണറായ പ്രഭാ തോമസ് ഐ.ടി. രംഗത്തു പ്രവര്‍ത്തിക്കുന്ന ബിജു ഏബ്രഹാമിന്റെ പത്നിയാണ്. ഏഴു വയസുള്ള സംഗീത ഏക പുത്രി. ഗായകന്‍ കൂടിയാണു ബിജു എബ്രഹാം
ന്രുത്തം, സംഗീതം എന്നിവയില്‍ ശ്രദ്ധേയയായ പ്രഭാ തോമസ് ഫോട്ടോഗ്രാഫറുമാണ്. ഫിലഡല്ഫിയ മാര്‍ത്തോമ്മാ ചര്‍ച്ചിലെ യൂത്ത് ഫെല്ലോഷിപ്പ് സെക്രട്ടറി ആയിരുന്നു.
പത്തനാപുരം സ്വദേശിയായ പ്രഭ തോമസ് ഇന്റര്‍ കോളജിയറ്റ് പാജന്റില്‍ കിരീടമണിഞ്ഞിട്ടുണ്ട്. ചാരിറ്റി രംഗത്തും സജീവമായ പ്രഭ കല അസോസിയേഷനിലും പ്രവത്തിക്കുന്നു.