മുംബൈ: എയര്‍ പോര്‍ട്ടില്‍ കൈയില്‍ മഹാഭാരതവുമായി ആമിര്‍ഖാന്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ പുതിയ നാഴികകല്ലാകാന്‍ പോകുന്ന പ്രൊജക്ടുമായി ആമിര്‍ എത്തുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവരികയുണ്ടായി. മുകേഷ് അംബാനി പണം മുടക്കുന്ന ചിത്രം ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ പുതിയ ഏടാകുമെന്ന പ്രതീക്ഷയാണ് എങ്ങും. എന്നാല്‍, ഈ ചിത്രത്തിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് ഇടനല്‍കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നു.
ചിത്രത്തിനായി ആമിര്‍ പ്രഭാസിനെ സമീപിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സിനിമയില്‍ അര്‍ജുനന്റെ വേഷത്തിലേക്കാണ് പ്രഭാസിനെ പരിഗണിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൃഷ്ണനായി ആമിര്‍ തന്നെ എത്തുമ്ബോള്‍ ദ്രൗപതിയുടെ വേഷത്തില്‍ ദീപിക പദുക്കോണെ പരിഗണിക്കുന്നു. മൂന്ന് ഭാഗങ്ങളിലായാകും ചിത്രം ഒരുങ്ങുക. ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളായി പുതുമുഖങ്ങളെയാകും ആമിര്‍ അണിനിരത്തുക. രാജ്യമൊട്ടാകെയുള്ള കഴിവുള്ള പുതുമുഖ അഭിനേതാക്കളെ തിരഞ്ഞെടുക്കാനുള്ള ഒരു ഗംഭീര കാസ്റ്റിങ് കോള്‍ പരിപാടി ഒരുക്കാനുള്ള ശ്രമത്തിലാണ് ആമിര്‍.
ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാകാന്‍ ഒരു ചൈനീസ് കമ്ബനിയും തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ബാഹുബലി സംവിധായകന്‍ എസ്‌എസ് രാജമൗലിയുമായി പ്രാരംഭ ചര്‍ച്ചകള്‍ നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്തായാലും ഈ ഫോട്ടോ പുറത്തു വന്നതോടെ വാര്‍ത്ത വിശ്വസനീയമായിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. മുകേഷ് അംബാനിയുമായി ചേര്‍ന്ന് ആമിര്‍ നിര്‍മ്മിക്കുന്ന മഹാഭാരത്തിന്റെ ബജറ്റ് ആയിരം കോടിയാണ്.
ഇതിഹാസ കഥകള്‍ ഏറ്റവും ഇഷ്ടപ്പെടുന്നവരാണ് ചൈനീസ് ജനത. ദംഗല്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ തുടങ്ങിയ ചിത്രങ്ങള്‍ ചൈനയില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍ എന്ന പുതിയ സിനിമ പൂര്‍ത്തീകരിച്ച ആമിര്‍, മഹാഭാരതം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ബ്രഹ്മാണ്ഡ ചിത്രമായിരിക്കും മഹാഭാരതത്തെ ആസ്പദമാക്കിയുള്ള സിനിമയെന്നാണ് പ്രതീക്ഷിക്കുന്നത്.