• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പ്രതിഭാ ആർട്സിന്റെ 'പ്രതിഭോത്സവം 2018' വർണാഭമായി

ഹൂസ്റ്റൺ: ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ പ്രതിഭാ ആർട്സ് അവതരിപ്പിച്ച  സ്റ്റേജ് ഷോ "പ്രതിഭോത്സവം 2018" വൈവിധ്യമാർന്ന കലാ  പരിപാടികൾ കൊണ്ട് ഹൂസ്റ്റണിലെ കലാസ്വാദകർക്കു വേറിട്ട അനുഭവം നൽകി.  

 

ഒക്ടോബർ 28 നു  ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ നടത്തപ്പെടുന്നു. സ്റ്റാഫോർഡിലുള്ള ഇന്ത്യൻ ഓർത്തഡോൿസ് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടികൾ നടത്തിയത് . 

 

 

കലാപരിപാടികളോടനുബന്ധിച്ചു നടന്ന ഉത്ഘാടന സമ്മേളനത്തിൽ  സുഗു ഫിലിപ്പ് സ്വാഗതം ആശംസിച്ചു. റവ. ഫാ. ഐസക് പ്രകാശ്, സ്റ്റാഫൊർഡ് സിറ്റി കൗൺസിൽ അംഗം കെൻ മാത്യു, ഡബ്ല്യൂ.എം. സി. ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ്.കെ. ചെറിയാൻ, കോട്ടയം ക്ലബ് പ്രസിഡന്റ് ജോസ് ജോൺ തെങ്ങുംപ്ലാക്കൽ തുടങ്ങിവർ ചേർന്ന് നിലവിളക്കു കൊളുത്തി ഉത്ഘാടനം നിർവഹിച്ചു. 

 

മുഖ്യ പ്രഭാഷകനായിരുന്ന റവ. ഫാ. ഐസക് പ്രകാശ് പ്രതിഭാ ആർട്സിന്റെ പ്രവർത്തനങ്ങളെ ശ്ലാഘിക്കുകയും കലാകാരന്മാർക്കും കലാകാരികൾക്കും  ഭാവുകങ്ങളും ആശംസിച്ചു. 

 

ഹൂസ്റ്റണിലെ കലാ സാഹിത്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിനുള്ള ധനസമാഹരണാർത്ഥം നടത്തിയ  പ്രതിഭോത്സവ സന്ധ്യസംഗീത നൃത്ത വിനോദ പരിപാടികൾ കൊണ്ട് സമ്പന്നമായിരുന്നു. . ഗാനമേള, മിമിക്സ്, നൃത്തങ്ങൾ തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികളാണ് 'പ്രതിഭോത്സവം 2018' ൽ ഒരുക്കിയിരുന്നത്. 

  

ഹൂസ്റ്റണിലെ പ്രമുഖ ഗായകർ കൂടിയായ  ആൻഡ്രൂസ്, വിനു, വിശാൽ, റോഷി, മധു, ബാബു, ജെറിൻ,ജിഷ , മഹിമ, മീര, മെറിൽ 

 തുടങ്ങിവർ ശ്രുതിമധുരമായ ഗാനങ്ങൾ ആലപിച്ചപ്പോൾ നിറഞ്ഞ കൈയടികളാണ് ലഭിച്ചത്. ലക്ഷ്മി പീറ്റർ, സോണിയാ, സെബാസ്റ്റ്യൻ തുടങ്ങിവർ അവതരിപ്പിച്ച നൃത്ത്യ നൃത്തങ്ങൾ വർണ മനോഹരമായിരുന്നു. സുശീൽ, ശരത്, സുഗു, റെനി ടീമിന്റെ മിമിക്സ് പരേഡും ഫിഗർ ഷോയും  പ്രതിഭോത്സവത്തിനു വേറിട്ട മുഖം നൽകി.       

 

സുഗു ഫിലിപ്പ് നന്ദി പ്രകാശിപ്പിച്ചു. ആൻഡ്രൂസ് ജേക്കബ് എം. സി യായി പരിപാടികൾ ആദ്യവസാനം നിയന്ത്രിച്ചു. 

 

ഈ പരിപാടിയിൽ നിന്നും ലഭിച്ച വരുമാനം കോട്ടയത്തുള്ള "അമ്മവീട്" അനാഥാലായത്തിനു സംഭാവന നൽകുന്നതിനായി കോട്ടയം ക്ലബ് പ്രസിഡണ്ട് ജോസ് ജോൺ തെങ്ങുംപ്ലാക്കലിനെ ഏല്പിച്ചു. 

 

റിപ്പോർട്ട് : ജീമോൻ റാന്നി 

 

Top