ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യൂണിറ്റുതലങ്ങളിൽ മെയ് 1 മുതൽ 30 വരെ പ്രവാസി മലയാളി ഫെഡറേഷൻ അംഗ്വത്വ വിതരണം .ഊർജിതപ്പെടുത്തുവാൻ ഗ്ലോബൽ കമ്മിറ്റി തീരുമാനിച്ചതായി ഗ്ലോബൽ കോർഡിനേറ്റർ ജോസ് പനച്ചിക്കൽ അറിയിച്ചു .
സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ജീവകാരുണ്യ- സാമൂഹ്യ പ്രവർത്തകർ ആവശ്യമുള്ളതിനാൽ അവരെ കണ്ടെത്തുന്നതിന് പൊതു ജനമദ്യത്തിലേക്ക് ഇറങ്ങി ചെന്ന് പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്ന് പനച്ചിക്കൽ ചൂണ്ടിക്കാട്ടി .
പിഎംഫിൽ ആത്മാർത്ഥമായി പ്രവർത്തിക്കുവാൻ തയാറുള്ളവരെ സംഘടനയിലേക്ക് ആകര്ഷിക്കുന്നതിനും പിഎംഫിന്റെ ആശയങ്ങൾ ജനങ്ങൾക്കിടിയിൽ പ്രചരിപ്പിക്കുന്നതിനും ഈ അവസരം ഉപയോഗിക്കണം .അംഗ്വത്വ വിതരണ ദൃശ്യങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിപ്പികേണ്ടതുണ്ട് ഓരോ രാജ്യങ്ങളിലും അതാതിടങ്ങളിലെ അവസ്ഥ അനുസരിച്ചു മെമ്പർഷിപ്പ് ഫീ ഏർപ്പെടുത്താവുന്നതാണ് പക്ഷെ ഇന്ത്യൻ റുപ്പിക 1000 രൂപക്ക് കവിയാൻ പാടില്ലെന്നു റാഫി പാങ്ങോട് (ഗ്ലോബൽ പ്രസിഡന്റ്) കർശന നിർദേശം നൽകിയിട്ടുണ്ട്.
കോഡിനേറ്ററന്മാർ മെമ്ബർഷിപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം .ജീവകാരുണ്യ രംഗത്ത് ഉദിച്ചുയുയർന്ന നക്ഷത്രമായ പിഎംഫിനെ കൂടുതൽ ഉയരത്തിൽ എത്തിക്കുന്നതിന് എല്ലാ അംഗങ്ങളും സജീവമായി തോളോട് തോൾ ചേർന്ന് പ്രവർത്തികേണമെന്നു അഡ്വൈസറി ബോർഡ് ചെയർമാന് ജോസ് കാനാട്ട്-ന്യൂയോർക് അഭ്യർത്ഥിച്ചു .
അമേരിക്കയിലെ മെമ്പർഷിപ്പുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾക്ക് താഴെ പറയുന്നവരെ ബന്ധപ്പെടാവുന്നതാണ് .
ജോസ് കാനാട്ട്-ന്യൂയോർക് (516 655 4270)
പി തോമസ് രാജൻ-ഡാളസ് (214 287 3135)
report:P.P.Cherian