• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പ്രവാസി മലയാളിയുടെ ആത്മഹത്യ: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

കണ്‍വന്‍ഷന്‍ സെന്ററിന്‌ നഗരസഭ ഉടമസ്ഥാവകാശ രേഖ നല്‍കുന്നത്‌ വൈകിയതില്‍ മനംനൊന്ത്‌ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. കമ്മിഷന്‍ ജുഡിഷ്യല്‍ അംഗം പി.മോഹനദാസ്‌ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്‌ കേസെടുത്തത്‌. കണ്ണൂര്‍ ആന്തൂരില്‍ സാജന്‍ പാറയിലാണ്‌ ആത്മഹത്യ ചെയ്‌തത്‌.

കണ്ണൂര്‍ ജില്ലാ പൊലീസ്‌ മേധാവി അടിയന്തിരമായി ഇടപെടണമെന്നും അന്വേഷണം നടത്തി ഒരാഴ്‌ചക്കകം റിപ്പോര്‍ട്ട്‌ നല്‍കണമെന്നും പി.മോഹനദാസ്‌ ആവശ്യപ്പെട്ടു. ഉടമസ്ഥാവകാശരേഖ നല്‍കുന്നതില്‍ കാലതാമസമുണ്ടായതിനെകുറിച്ച്‌ തദ്ദേശ സ്വയംഭരണ സെക്രട്ടറി അന്വേഷിക്കണം. കേസ്‌ കണ്ണൂര്‍ സിറ്റിങില്‍ പരിഗണിക്കും.

Top