• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പുനഃരധിവാസവും കേരളത്തിലെ സാദ്ധ്യതകളും പി എം എഫ്‌ വെബ്ബിനാര്‍ ജൂണ്‍ 12ന്‌

പി പി ചെറിയാന്‍
പ്രവാസികളുടെ പുനരധിവാസവും കേരളത്തിലെ സാധ്യതയും എന്ന വിഷയത്തെ ആസ്‌പദമാക്കി പ്രവാസി മലയാളി ഫെഡറേഷന്‍ ലോകത്തെമ്പാടുമുള്ള പ്രവാസി സമൂഹവും കേരള കൃഷിവകുപ്പ്‌ മന്ത്രിയുമായി വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു. കടുത്ത സാമ്പത്തിക തിരിച്ചടിയാണ്‌ കേരളവും പ്രതീക്ഷിക്കുന്നത്‌.

കാലാകാലമായി കേരളത്തിന്റെ വികസനത്തില്‍ പ്രധാന പങ്കുവഹിച്ച പ്രവാസികള്‍ പലരും ജോലി നഷ്ടപ്പെട്ട്‌ തിരിച്ചുവരുന്ന സാഹചര്യവുമുണ്ട്‌. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികള്‍ തേടുകയാണ്‌ കേരള സര്‍ക്കാര്‍. ഇതിനായി സംരംഭകത്വ വികസനത്തിന്‌ ഊന്നല്‍ നല്‍കണമെന്നാണ്‌ പൊതുവായുള്ള ആശയം കൂടാതെ കേരളത്തില്‍ കാര്‍ഷികത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കി വരുകയാണ്‌.

ഈ സാഹചര്യത്തില്‍, കേരളത്തിലെ സ്വയം തൊഴില്‍, സംരഭകത്വ മേഖലയിലെ സാധ്യതകളും, അതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവിധാനങ്ങളും നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്‌.

പി എം ഫ്‌ നടത്തുന്ന രണ്ടാമത്തെ വെബ്ബിനറില്‍ പുനരധിവാസവും കേരളത്തിലെ സാധ്യതയും എന്ന വിഷയത്തില്‍ കേരളത്തിലെ സംരംഭകത്വ സാധ്യതകളെക്കുറിച്ചും, ഇതിനായുള്ള സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും പ്രവാസികളുമായി സംവദിക്കാന്‍ ബഹു. കേരള കൃഷിവകുപ്പ്‌ മന്ത്രി അഡ്വ. വി എസ്‌ സുനില്‍ കുമാര്‍ മുഖ്യ അതിഥി ആയി എത്തുന്നു.

കേരളത്തിലേക്ക്‌ മടങ്ങിവരുന്ന പ്രവാസികള്‍ക്കും, സ്വന്തമായി വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, കൃഷിയെ പ്രോത്സാഹിപ്പിക്കാനും ഈ ചര്‍ച്ച അത്യന്തം പ്രയോജനകരമാമാകുമെന്നു പ്രസിഡന്റ്‌ എം പി സലിം പറഞ്ഞു. വെബിനാറില്‍ പങ്കുചേരുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക്‌ സന്ദര്‍ശിക്കുക.

തീയതി: 12 ജൂണ്‍ 2020, സമയം: രാത്രി 9 മുതല്‍ 11 വരെ (ഇന്ത്യന്‍ സമയം)
സൂം : 474 496 9411 പാസ്സ്‌വേര്‍ഡ്‌: 431343

Top