നാടിനെ പിടിച്ചുലച്ച പ്രളയക്കെടുതിയില്‍ നിന്ന് കേരളം മോചനം പ്രാപിക്കുവാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്ന് വിദഗ്ദര്‍ അഭിപ്പ്രായപ്പെടുമ്പോള്‍, ജന്മ നാടിനെ സഹായിക്കുവാന്‍എന്തായിരിക്കണം ലോകമെമ്പാടുമുള്ള പ്രവാസികളുടെ ദീര്‍ഘകാല പ്ലാനുകളും പദ്ധതികളും.?
കഴിഞ്ഞ ഒരാഴ്ചയായിസഹായ ഹസ്തവുമായി നാം മുന്നിലുണ്ട്. നമ്മോടു സഹായം ചോദിക്കുന്ന എല്ലാ സംഘടനകള്‍ക്കും,മനസറിഞ്ഞുസംഭാവന നല്‍കുന്നുണ്ട്. ലോകത്തിന്റെ ഏത് കോണിലുമിരുന്നു മനഃസാക്ഷിയുളള മലയാളികള്‍ പ്രളയാ ബാധിതരെ ഏത് വിധത്തില്‍ എങ്ങിനെ സഹായിക്കാമെന്ന്ഹൃദയ വേദനയോടെ ചിന്തിക്കുമ്പോള്‍ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമേഅല്ലെന്ന രീതിയില്‍ ചിലരൊക്കെ പുറം തിരിഞ്ഞു നില്‍ക്കുന്നതും, കാണുന്നു. അവരങ്ങനെ നില്‍ക്കട്ടെ. അവരെ ഉദ്ദേശിച്ചല്ല ഈ ലേഖനം.
പത്ത് കോടി രൂപയിലപ്പുറംകേരളത്തിന് വേണ്ടി ഫേസ്ബുക് വഴി പിരിച്ചെടുത്ത ഷിക്കാഗോ നിവാസികളായ അരുണ്‍ സൈമണ്‍ നെല്ലാമറ്റവും, അജോമോന്‍ പൂത്തുറയിലും അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമാണ്. അതും ഒരു സംഘടനയുടെയും പിന്‍ബലമില്ലാതെ ആണെന്ന് കൂടി ഓര്‍ക്കുമ്പോള്‍ അവരെ എത്ര അഭിനന്ദിച്ചാലും അധികമല്ല. കേരളം അവരെ നന്ദിയോടെ ഓര്‍ക്കും.
കഴിഞ്ഞ അഞ്ചു ദിവസമായികൂണ് മുളക്കുന്ന പോലെ സോഷ്യല്‍ മീഡിയയില്‍മലയാളികള്‍തലങ്ങും, വിലങ്ങുംകേരളത്തിന് വേണ്ടിപിരിവോടു പിരിവാണ്. എല്ലാം അങ്ങ് ചെന്നാല്‍ മതിയായിരുന്നു.ചില കൂട്ടര്‍ ഒരുപകാരവും ചെയ്യാതെ,സഹായം കൊടുക്കുവാന്‍ താല്പര്യപ്പെടുന്നവരെക്കൂടി മടുപ്പിക്കുന്ന രീതിയില്‍ വ്യാജപ്രചരണം നടത്തുകയും ചെയ്യുന്നു. ഇക്കൂട്ടരെ അവഗണിക്കുകയെ നിവര്‍ത്തിയുള്ളു.
മഴ തീരുകയും, പ്രളയം അടങ്ങുകയും മീഡിയായുടെ ശ്രദ്ധ മറ്റുകാര്യങ്ങളിലേക്കു തിരിയുകയും, ലോകം മെല്ലെ മെല്ലെ ഇക്കഥ മറക്കുകയും, ചെയ്യാന്‍ അധിക ദിവസങ്ങളൊന്നും, വേണ്ട. ഏത് കാര്യത്തിനും ഇറങ്ങിപ്പുറപ്പെടുമ്പോഴുള്ള അമിതാവേശവവും ആരംഭ ശൂരത്വവും നമ്മള്‍ മലയാളികളുടെ കൂടപ്പിറപ്പായതിനാല്‍ പറയുകയാണ്,ഇതങ്ങിനെനാം പ്രവാസികള്‍ പെട്ടെന്ന്മറന്നു കൂടാ. പെട്ടെന്നൊന്നും തീരുന്ന പ്രശനമല്ല അവിടെയുള്ളത്..
ഒന്നോ ഒന്നരയോ ലക്ഷം ആള്‍ക്കാര്‍ ഇപ്പൊളുംദുരിതാശ്വാസ കേന്ദ്രത്തിലാണ്. വെള്ളമിറങ്ങിയതിനു ശേഷം തിരിച്ചു ചെല്ലുമ്പോളാണ് അവര്‍ക്കു കൂടുതല്‍ സഹായം വേണ്ടത്. 2000 കോടി രൂപയുടെ ധനസഹായം കേന്ദ്രത്തിനോട് ചോദിച്ചിട്ടു ആകെ കിട്ടാന്‍ പോകുന്നത് 500 കോടിയാണ്. മറ്റു രാജ്യങ്ങളില്‍ നിന്നും നല്‍കാമെന്ന് പറഞ്ഞതിന് പോലും, നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞു തടയിടാനുള്ള ശ്രമവും കാണുന്നു.മുഖ്യ മന്ത്രി ശ്രീ. പിണറായി വിജയന്‍ പറഞ്ഞത് പോലെ, ഒരു പുതിയ കേരളമാണ് അവിടെ കെട്ടിപ്പടുക്കേണ്ടതു. അതിനാല്‍ നാം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പിന്തുണച്ചെ മതിയാവു. ഇത് നമ്മുടെ കുടുംബ പ്രശനമാണ്. സമയമെടുത്ത് നാം സഹായിക്കേണ്ടതുണ്ട്. .
ഈ ആഴ്ചസഹായിക്കുവാന്‍കാണിച്ച അതെ ആവേശം,കുറെ നാളത്തേക്കെങ്കിലും,പ്രവാസികള്‍ തുടരേണ്ടി വരും.
പ്രവാസികളില്‍ കോടിശ്വരന്മാരോടുംവലിയ സമ്പത്തുള്ളവരോടും, എന്ത് ചെയ്യണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവര്‍ക്കതിനുള്ള മനസുണ്ടായാല്‍ മാത്രം മതി.എന്നാല്‍ പ്രവാസികളില്‍ കൂടുതല്‍ പേരും, സാധാരണക്കാരാണ്. മിഡില്‍ ക്ലാസും ലോവര്‍ മിഡില്‍ ക്ലാസും.നാംസാദാരണക്കാര്‍ക്കുഎങ്ങനെയാവും, അതിനുള്ളതുക മാറ്റി വെയ്ക്കാന്‍ സാധിക്കുക എന്നതാണ് ഇവിടുത്തെ വിഷയം. നമുക്ക് അതിനായി അധിക വരുമാനം ഉണ്ടാക്കിയെ പറ്റു. അമേരിക്കയിലോ, ആസ്‌ട്രേലിയ, യൂറോപ്പിയന്‍ രാജ്യങ്ങളിലോ ഒക്കെ അതിനു ധാരാളം വഴികള്‍മൂന്നിലുണ്ട്. നമുക്ക് അതിനുള്ള മനസ്സുണ്ടായാല്‍ മാത്രം മതി.എന്തൊക്കെയാവും നമുക്ക് ചെയ്യാന്‍ പറ്റുക.? ചില ടിപ്പുകളിതാ.
1 . കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്യാന്‍ (ഓവര്‍ ടൈം)അതിനായി പരിശ്രമിച്ചു ആ തുക മാറ്റി വെയ്ക്കുക
2 .സമയവും, സൗകര്യവും താല്‍പ്പര്യവുംഉള്ളവര്‍ക്കു വേണമെങ്കില്‍ഒരു പാര്‍ട് ടൈം ജോലി കൂടെകണ്ടു പിടിക്കാം .
3 .വീട്ടില്‍ഗരാജു സെയിലുകള്‍ നടത്തി നാം ഉപയോഗിക്കാത്ത ഏത് സാധനവും അത് വഴി കച്ചവടം ചെയ്തു വരുമാനം ഉണ്ടാക്കാം. ഇന്ന് സോഷ്യല്‍ മീഡിയയില്‍ കൂടി വരെ ഗരാജ് സെയില്‍ നടത്താം.കുട്ടികളുള്ളവര്‍ അവരെക്കൂടി ഉള്‍പ്പെടുത്തുക. നമ്മുടെ വീടും കൂടുതല്‍ വൃത്തിയായി കിട്ടും.
4 . നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍, ഇടപാട് നടത്തുന്ന ബിസിനെസ്സ് കേന്ദ്രങ്ങള്‍, അയല്പക്കക്കാര്‍, കുട്ടികളുടെ സ്കൂളുകള്‍, ഇവരോടൊക്കെ നമുക്ക് സഹായം അഭ്യര്‍ത്ഥിക്കാവുന്നതാണ്. നല്ല കാര്യത്തിന് വിദേശികള്‍ തീര്‍ച്ചയായും, സഹായിക്കുന്നവരാണ്.
5 . ലോകം മുഴുവനുമുള്ള വിദേശ മലയാളി സ്ത്രീകള്‍ വരഷത്തിലൊന്നെങ്കിലും, ഇന്ത്യയില്‍ പോയി, അല്ലങ്കില്‍ ഓണ്‍ലൈന്‍ വഴി തുണിത്തരങ്ങള്‍ വാങ്ങുന്നവരാണ്. നമ്മളില്‍ ചിലരുടെവാര്‍ഡ്രോബുകള്‍ ശീമാട്ടിയേയോ ആലുക്കാസിന്റെയോ ഷോ റൂമുകള്‍ പോലെ വര്‍ണശബളം. ഒന്നോ രണ്ടോ പ്രാവശ്യം അല്ലതെ പലരും, ഈ വിലപിടിപ്പുള്ളസാരികളോ ചൂരിദാറുകളോ മറ്റു തുണിത്തരങ്ങളോഉപയോഗിക്കാറുമില്ല. ഉപയോഗിക്കാത്ത, തുണിത്തരങ്ങള്‍ വളരെ എളുപ്പത്തില്‍ഓണ്‍ലൈനില്‍ വില്‍ക്കാനുള്ള സംവിധാങ്ങനങ്ങ്ള്‍ ഇന്നുണ്ട്. ഈബേ, ആമസോണ്‍ ഇത് വഴിയൊക്കെ അതിനു സൗകര്യമുണ്ട്.കുറെ കൂട്ടുകാര്‍ കൂടി ഇത് ചെയ്താലും നന്നായിരിക്കും.
6.നാം താമസിക്കുന്ന സ്ഥലത്തെ, പ്രധാന ആഘോഷ വേളകളിലും, കമ്മ്യൂണിറ്റി ക്യാമ്പിംഗ്, പിക്‌നിക്ക് ഇവകളിലുംബേക്ക് സയിലുകള്‍, പായസ മേളകള്‍, ഇന്ത്യന്‍ ഫുഡ് സ്റ്റാളുകള്‍ ഇവയൊക്കെ ഇട്ടുംനമുക്ക് കിട്ടുന്ന വരുമാനം നാടിനായി മാറ്റി വെയ്ക്കാം.
7. നാം ഓരോ ആഴ്ചയിലും ആരധാനാലയങ്ങളില്‍ കൊടുക്കുന്ന തുകക്കുതത്വല്ല്യമായതുകകള്‍ കേരളത്തിനായി മാറ്റിമാറ്റി വെയ്ക്കാം. നമ്മുടെ ആരാധനാലയങ്ങള്‍ക്കും മലയാളി അസ്സോസിയേഷനുകള്‍ക്കുംഅവരുടെ അംഗങ്ങളെ ഒരുമിപ്പിച്ചുകമ്മ്യൂണിറ്റി സെയിലുകള്‍ നടത്താം.
8. ഓരോ വീട്ടുകാരും, ഒരു വലിയ കളക്ഷന്‍ ബോക്‌സ് വീടിന്റെ പ്രധാന മുറിയില്‍ കേരള റിലീഫ് ഫണ്ട് എന്നെഴുതി സ്ഥാപിക്കുക. ഒഴിഞ്ഞഗ്ലാസ് കുപ്പികളോ,ജാറുകളോ അതിനായി ഉപയോഗിക്കാം. നമ്മുടെ വീടുകളില്‍ ആര് അതിഥികള്‍വന്നാലും,അതിലേക്കു സംഭാവന ചെയ്യുവാന്‍മടി കൂടാതെ ആവശ്യപ്പെടുക.
ഒരു നാണക്കേടും, വിചാരിക്കേണ്ട. നമ്മുടെ സ്വന്തം, കൂടപ്പിറപ്പുകള്‍ക്കും, അമ്മയായ കേരളത്തിനും, വേണ്ടിയല്ലേ. നിങ്ങള്‍ ചോദിച്ചു നോക്കു. അവര്‍ തരും. കൊച്ചുകുട്ടികളെ ഇതേല്‍പ്പിച്ചാല്‍ അവര്‍ ഭംഗിയായി ബാക്കി ചെയ്തു കൊള്ളും.
9. ഇനിയുള്ള വര്‍ഷങ്ങളിലെ നമ്മുടെ വ്യക്തിപരമായ ചിലവുകളൊക്കെയൊന്ന് ചുരുക്കിപിടിച്ചു ചിലവാക്കുക. ഉള്ളവര്‍ ചിലവാക്കട്ടെ.സാധാരണക്കാര്‍ പിറന്നാള്‍ ആഘോഷങ്ങളും, വെഡിങ്ങ് ആനിവേഴ്‌സറികളും,മറ്റു ആഘോഷങ്ങളും നടത്തുമ്പോഴും ഒന്ന് കൂടി ചിന്തിക്കുക. മറ്റു വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി, ചെലവ് കുറച്ചു, ആഘോഷങ്ങള്‍ നടത്തുകയോ വേണ്ടെന്ന് വെയ്ക്കുകയോ അങ്ങിനെ, നല്ലൊരു തുക കേരളത്തിനായി മാറ്റി വെയ്ക്കുകയോചെയ്യാം.
10. കുട്ടികള്‍ക്ക് നാംകൊടുക്കുന്ന അലവന്‍സുകളില്‍ നിന്നും, ബന്ധുക്കള്‍ അവര്‍ക്കുകൊടുക്കുന്ന ബര്‍ത്ത് ഡെ ഗിഫ്റ്റ്‌ചെക്കുകളില്‍ നിന്നും, ഒരു ഭാഗം അവരെക്കൊണ്ടുനമ്മുടെ നാടിനായി സംഭാവന ചെയ്യിക്കുക. വിദേശ രാജ്യങ്ങളില്‍ വളരുന്ന കുട്ടികള്‍ക്ക് പിറന്നാളുകള്‍ക്കും മറ്റും, നല്ലൊരു തുകയാണ് കയ്യില്‍ വരുന്നത്.
11. എഴുപതുകളിലും,, എണ്‍പതുകളിലും വിദേശങ്ങളിലേക്കു കുടിയേറിയ തലമുറക്കാരുടെ മക്കളും കൊച്ചുമക്കളുമെല്ലാം ഇന്ന്‌ജോലിയും, വരുമാനവുമുള്ളവരാണ്. അവരോടൊക്കെ നിങ്ങള്‍ക്ക് കേരളത്തെ സഹായിക്കുവാന്‍ അഭ്യര്‍ത്ഥിക്കാം. നമ്മുടെ മക്കളല്ലേ അവര്‍ തരാതിരിക്കില്ല. ജോലിക്കാരായ മക്കളുടെ ജോലിസ്ഥലങ്ങളിലും അവരെക്കൊണ്ട് പിരിവെടുപ്പിക്കാം. സുമനസുകള്‍ തരാതിരിക്കില്ല.
12. അനാവശ്യമായ യാത്രകള്‍ വരുന്ന വര്‍ഷങ്ങളില്‍ മാറ്റി വെയ്ക്കുക. ആവഴി മിച്ചം കിട്ടുന്ന തുകതീര്‍ച്ചയായും നമുക്ക് ഈ നല്ല കാര്യത്തിനായി അയച്ചു കൊടുക്കാം.
ഇത് പോലെ ഓരോ കേരള മക്കളും ലോകത്തിന്റെ ഓരോ കോണിലുമിരുന്നു അവരവരുടെ ബുദ്ധിക്കു നിരക്കുന്ന കാര്യങ്ങള്‍ ആലോചിച്ചെടുത്തു പ്രാവര്‍ത്തികമാക്കിയാല്‍നമ്മുടെ ഇവിടുത്തെ സാമ്പത്തിക നില തകരാറിലാക്കാതെ തന്നെനമുക്ക്‌കേരളത്തെരക്ഷിച്ചെടുക്കാം. നാം ഒന്നാണെന്ന് പ്രകൃതി തെളിയിച്ചു തന്നിരിക്കുമ്പോള്‍ ഒറ്റക്കെട്ടായി നിന്ന് ഈ ദുരന്തത്തെനമ്മുടെ സഹോദരങ്ങള്‍ക്കൊപ്പംനേരിടാം.
'അപ്പൊ നമ്മളെല്ലാം കൂടി നാളെ മുതലങ്ങ്ഇറങ്ങുവല്ലേ'!?വലിയ ഒരു ദേശിയ ദുരന്തമാകാന്‍ സാധ്യതയുണ്ടായിരുന്ന മഹാജലപ്രളയത്തെ, ദിവസങ്ങള്‍ക്കകം നെഞ്ചുറപ്പോടെനിയന്ത്രണത്തിലാക്കിയകേരള മുഖ്യ മന്ത്രി ശ്രീ. പിണറായി വിജയന്റെ വാക്കാണിത്.അതെ പ്രിയപ്പെട്ട മുഖ്യമന്ത്രി ഞങ്ങള്‍ പ്രവാസികള്‍ അങ്ങേക്കൊക്കൊപ്പം എപ്പളെ ഇറങ്ങിക്കഴിഞ്ഞു.!