കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം ഡാളസില്‍ മാര്‍ച്ച് ഒമ്പതിന് ആചരിക്കുന്നു. വേള്‍ഡ് ഡെ പ്രെയറിന് ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്നത് മസ്ക്വിറ്റ് സെന്റ് മേരീസ് മലങ്കര കത്തോലിക്ക ചര്‍ച്ചാണ്.
സമൂഹത്തിലെ അശരണരും ആലംബഹീനരുമായ ജനസമൂഹത്തിന്റെ ഉന്നമനത്തിനായിട്ടുള്ള നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിച്ചു വരുന്ന എക്യൂമെനിക്കല്‍ ഫോലോഷിപ്പിന്റെ വഴിത്താരയിലെ നാഴിക കല്ലുകളിലൊന്നാണ് ലോകപ്രാര്‍ത്ഥനാ ദിനം
ലോകമെമ്പാടുമുള്ള സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരസ്പരം മനസിലാക്കി അവ ദൈവ സന്നിധിയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നതിനായി പ്രത്യേകം വേര്‍തിരിച്ചിരിക്കുന്ന ദിനമാണ് വേള്‍ഡ് ഡെ പ്രെയര്‍. എല്ലാ വര്‍ഷവും, മാര്‍ച്ച് മാസത്തെ ആദ്യ വെള്ളിയാഴ്ചയാണ് ഇത് ആചരിക്കുന്നത്.