ചിക്കാഗോ: ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) 2016-18 കാലഘട്ടത്തിലെ അവാർഡുകൾ പ്രഖ്യാപിച്ചു. സമൂഹത്തിലെ സ്ത്രീരത്നങ്ങൾക്കും ഈ പ്രാവിശ്യം അംഗീകാരം നൽകണമെന്ന ആശയവുമായാണ് അവാർഡു കമ്മറ്റി, കാലിഫോർണിയയിൽ നിന്നുള്ള പ്രേമ അന്റണി തെക്കേക്കിനെ തിരഞ്ഞെടുത്തത്.
ഫോമാ മുൻ പ്രസിഡന്റ് ജോൺ ടൈറ്റസ് ചെയർമാനായി, ദിലിപ് വെർഗ്ഗീസ്, തോമസ് കർത്തനാൾ എന്നിവർ കമ്മറ്റി അംഗളായുമാണ് അവാർഡ് കമ്മറ്റി പ്രവർത്തിക്കുന്നത്. നേഴ്സിങ്ങ് ഹോം ബസിനസ്സിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ശക്തയായ ബിസിനസ്സ് വുമൺ ആണ് പ്രേമ ആന്റണി തെക്കേക്ക്.
കോട്ടയത്തിനുത്ത് പൊൻകുന്നത്തു നിന്നും 1980-ൽ സ്റ്റുഡന്റ് വിസയിൽ അമേരിക്കയിൽ എത്തിയ പ്രേമ, ശേഷം ഗ്രീൻകാർഡിലേക്ക് മാറുകയും, പിന്നീട് ചലച്ചിത്ര നിർമ്മാതാവും നടനുമായ തമ്പി ആന്റണി തെക്കേക്കിനെ വിവാഹം ചെയ്തു.
ലുഥിയാനയിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്നും നേഴ്സിംഗ് ബിരുദമെടുത്ത പ്രേമ, അമേരിക്കയിലെത്തി എം.ബി.എയും എടുത്തു. 1999- തിലാണ് ഒരു നേഴ്സിങ്ങ് ഹോമുമായി ബിസിനസ്സ് രംഗത്തേക്ക് വരുന്നത്. ഇന്ന് വിവിധ നേഴ്സിംഗ് ഹോമുകളുമായി തന്റെതായ ബസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്തു പ്രേമ.
തുടക്കത്തിൽ കാര്യങ്ങൾ അത്ര അനുകൂലമല്ലായിരുന്നു, ഓർമ്മയിൽ നിന്നു പ്രേമ ചികഞ്ഞെടുത്തു. നേഴ്സിംഗ് ഹോം ബിസിനസ്സ് ഒരു അമേരിക്കൻ ഡോമിനേറ്റഡ് ബിസിനസ്സ് ആണ്. ചില സന്ദർഭങ്ങളിൽ തന്റെ ജോലിക്കാർ ജോലി എടുക്കുന്നതിൽ ബുദ്ധിമുട്ട് കാട്ടാറുണ്ട്, പക്ഷെ കഠിനാദ്ധ്വാനവും ധൈര്യവും ഇവിടെ വരെ എത്തിച്ചു.
പുതുതായി ബിനിസിനസ്സ് മേഖലയിലേക്ക് ഇറങ്ങാൻ അലോചിക്കുന്നവരോട് പ്രത്യേകിച്ച് സ്ത്രീകളോട്, പ്രേമയ്ക്ക് പറയുവാനുള്ളത്, തുടക്കത്തിൽ ഒരിക്കലും ബിസിനസ്സ് എളുപ്പമാവില്ല. കഠിനാദ്ധ്വാനവും സമയവും, പ്രത്യേകിച്ച് കുടുംബത്തോട് ഒത്ത് ചിലവിടാനുള്ള സമയം, ഇതെല്ലാം നിങ്ങളെ വിജയത്തിലേക്ക് നയിക്കും.
3 കുട്ടികളാണ് പ്രേമയ്ക്ക്. നാദി, സന്ധ്യ, കൈല്. റോയ് മാത്യൂ മരുമകനും; ദിയ, സാറ പേരക്കുട്ടികളുമാണ്.
പൊൻകുന്നമെന്ന ഗ്രാമത്തിൽ നിന്നും അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറി, തന്റെതായ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്ത് പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ പ്രേമ ആന്റണി തെക്കേക്ക്, അമേരിക്കൻ സ്വപ്നങ്ങളുമായെത്തുന്ന ഏതൊരാൾക്കും, പ്രത്യേകിച്ച് സ്ത്രീകൾക്ക്, പ്രതീക്ഷകൾ നൽകുന്നതാണ്.
ജൂൺ ഇരുപത്തി ഒന്ന് മുതൽ ഇരുപത്തി നാല് വരെ ചിക്കാഗോയിൽ നടത്തപ്പെടുന്ന ഫോമാ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക http://www.fomaa.net.
സമീപിക്കുക - ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കല്‍ 773 478 4357, ലാലി കളപ്പുരയ്ക്കല്‍ 516 232 4819, വിനോദ് കൊണ്ടൂര്‍ 313 208 4952, ജോമോന്‍ കുളപ്പുരയ്ക്കല്‍ 863 709 4434, സണ്ണി വള്ളിക്കളം 847 722 7598
വിനോദ് കൊണ്ടൂർ ഡേവിഡ്