ആതന്‍സ്: രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഗ്രീക്ക് പ്രസിഡന്റ് പ്രോകോപിസ് പവ്ലോപോലസുമായി കൂടിക്കാഴ്ച നടത്തി. വ്യാപാര രംഗത്തെ സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചു ചര്‍ച്ച ചെയ്തെന്നും ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പാരമ്ബര്യം ഏറെ ശ്രദ്ദേയമാണെന്നും ഗ്രീക്ക് പ്രസഡന്റ് പറഞ്ഞു.ഇന്ത്യയുടെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗത്വം സംബന്ധിച്ചുള്ള കാര്യങ്ങളും ചര്‍ച്ചയായി.