• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ രണ്ടു ലക്ഷം രൂപയുടെ ആദ്യഘട്ട സഹായ ധനം മാധ്യമ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍കു കൈമാറി.

കോട്ടയം മുണ്ടാറില്‍ വള്ളം മറിഞ്ഞു മരിച്ച മാധ്യമ പ്രവര്‍ത്തകരായ സജി, ബിപിന്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രഖ്യാപിച്ച  ആദ്യഘട്ട സഹായധനമായ ഓരോ  ലക്ഷം രൂപ സജിയുടെ കുടുംബത്തിന്   മോന്‍സ് ജോസഫ് എം.എല്‍.എയും ,ബാബുവിന്റെ കുടുംബത്തിന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍.സനല്‍കുമാറും ജുലൈ 29 ശനിയാഴ്ച അവരുടെ വീടുകളിൽ ചെന്ന് ബന്ധപെട്ടവർക് കൈമാറി പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ സന്ദർഭോചിതമായ തീരുമാനം മാതൃകാപരവും അഭിനന്ദനാര്ഹവുമാണെന്നു മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു. 

നോര്‍ത്ത് അമേരിക്കന്‍ പ്രസ് ക്ലബ് പ്രതിനിധി ജിജു കുളങ്ങര, അനീഷ് മാത്യൂസ് മാതൃഭൂമി ന്യൂസ് സീനിയര്‍ ന്യൂസ എഡിറ്റര്‍ ഡി. പ്രമേഷ് കുമാര്‍, ചീഫ് റിപ്പോര്‍ട്ടര്‍ പ്രദീപ് ജോസഫ്, റിപ്പോര്‍ട്ടര്‍ ജോസി ബാബു കോട്ടയം പ്രസ് ക്‌ളബ് സെക്രട്ടറി എസ്.സനില്‍ കുമാര്‍ എന്നിവരും ഇവരോടൊപ്പം ഉണ്ടായിരുന്നു .

 അപകടത്തെക്കുറിച്ചു വിശദവിവരങ്ങള്‍ പുറത്തു വന്നയുടനെ വിളിച്ചു ചേര്‍ത്ത് ഐപിസിഎന്‍എയുടെ നാഷണല്‍ എക്‌സിക്യൂട്ടീവ് മരിച്ച ഇരുവരുടേയും കുടുംബാംഗങ്ങള്‍ക്ക് അടിയന്തിര സഹായധനമായ ഓരോ ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചിരുന്നു .രണ്ടു ലക്ഷം രൂപയുടെ ഫണ്ട് എന്ന ലക്‌ഷ്യം രണ്ടു മണിക്കൂറിനുള്ളിലാന്ന് പൂർത്തീകരിച്ചത്. 

അപകടത്തില്‍ മരിച്ച മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകന്‍ കടുത്തുരുത്തി പൂഴിക്കോല്‍ പട്ടശ്ശേരില്‍ സജി (46), ഭാര്യയും വിദ്യാര്‍ഥിനികളായ രണ്ടു പെണ്‍മക്കളുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. തിരുവല്ല ബ്യൂറോയിലെ കാര്‍ ഡ്രൈവര്‍ ബിപിന്‍ ബാബു  (27) അവിവാഹിതനാണ്.

കാലവര്‍ഷ കെടുതി മൂലം ദുരിതം അനുഭവിക്കുന്നവരുടെ ജീവിതം അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമത്തിനിടയില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന സഹപ്രവര്‍ത്തകരുടെ കുടുംബംഗങ്ങള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം നല്‍കാന്‍ സഹകരിച്ച എല്ലാ പ്രസ് ക്ലബ് അംഗങ്ങളോടും സുഹൃത്തുക്കളോടും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക എക്സിക്യൂട്ടീവ് കമ്മിറ്റി  പ്രത്യേകം നന്ദി രേഖപ്പെടുത്തി.   പ്രസിഡന്റ് മധു കൊട്ടാരക്കര, സെക്രട്ടറി സുനില്‍ തൈമറ്റം അഡ്വൈസറി ബോർഡ് അദ്ധ്യക്ഷൻ ശിവൻ മുഹമ്മ ,നിയുക്ത  പ്രസിഡന്റ് ഡോക്ടർ ജോർജ് കാക്കനാട്ട് എന്നിവരാണ് ഇതിനു നേത്രത്വം നൽകിയത് 

Top