അമേരിക്കന്‍ മലയാളികളുടെ പ്രായോഗിക പരിഞ്ജാനം കേരളത്തിലെ ജനങ്ങള്‍ക്കു നല്‍കണമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍. ന്യൂജേഴ്സി എഡിസണ് ഹോട്ടലില്‍ നടന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് ദേശീയ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പുതിയ തലമുറയ്ക്ക് അമേരിക്കയിലെ മലയാളി സമൂഹത്തില്‍നിന്ന് ഒരുപാടു കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നാണ് ബോധ്യമായത്. ഉന്നത വിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്ക് കേരളത്തിലെ വൈസ് ചാന്‍സിലര്‍മാരുടെയും അക്കാദമിക് വിദഗ്ധരുടെയും യോഗം ചേര്‍ന്ന് അതിനുള്ള വഴികള്‍ ആരായും. അദ്ദേഹം പറഞ്ഞു.