• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

എലിപ്പനി പ്രതിരോധം: ഡോക്‌സിസൈക്‌ലിന്‍ കഴിക്കേണ്ട വിധം

തിരുവനന്തപുരം: വെള്ളപ്പൊക്കത്തോടനുബന്ധിച്ച്‌ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നവര്‍ മലിനജലത്തിലിറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ എലിപ്പനി പ്രതിരോധത്തിനായുള്ള 100 ഗ്രാമിന്റെ ഡോക്‌സിസൈക്‌ലിന്‍ ഗുളികകള്‍ ആഴ്ചയില്‍ 2 എണ്ണം കഴിക്കേണ്ടതാണെന്ന് സംസ്ഥാന സര്‍ക്കാര്‍.


ഇതില്‍ വീഴ്ച വരുത്തിയവര്‍ക്ക് എലിപ്പനിയുടെ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപകട സാധ്യത കുറയുന്നതുവരെയോ 6 ആഴ്ചയോ ഡോക്‌സിസൈക്‌ലിന്‍ ഗുളികകള്‍ തുടരേണ്ടതാണ്. ഇത് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ എര്‍പ്പെട്ടിരിക്കുന്നവരും ദുരിതാശ്വാസ ക്യാമ്ബുകളിലുള്ളവരും മലിനജലവുമായി സമ്ബര്‍ക്കത്തിലേര്‍പ്പെടുന്ന എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Top