കോഴിക്കോട്: സ്വകാര്യ ബസ് പണിമുടക്കുമായി ബന്ധപ്പെട്ട് ബസ് ഉടമകള്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ച പരാജയം. വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്ക് വര്‍ധിപ്പിക്കണം എന്നതടക്കമുള്ള ബസ് ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല.
പ്രശ്ന പരിഹാരത്തിനു തയാറാണെന്ന സ്വകാര്യ ബസുടമകളുടെ അറിയിപ്പിനെ തുടര്‍ന്നായിരുന്നു ചര്‍ച്ച. എന്നാൽ ചര്‍ച്ച തുടങ്ങിയതിനുശേഷം സ്ഥലത്തെത്തിയ യൂണിയന് ഭാരവാഹിയെ പങ്കെടുപ്പിച്ചില്ലെന്ന് ആരോപിച്ച് ഒരുവിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പൊലീസും മറ്റു യൂണിയന് ഭാരവാഹികളും ചേര്‍ന്നാണു തര്‍ക്കം ഒഴിവാക്കിയത്. വിദ്യാര്ഥികളുെട നിരക്ക് കൂട്ടണമെന്ന ബസ് ഉടമകളുടെ ആവശ്യത്തില്‍ പ്രതിഷേധിച്ച് എംഎസ്എഫും പ്രതിഷേധ പ്രകടനം നടത്തി.