തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ഒ പി വിഭാഗം ബഹിഷ്കരിച്ച് ഡോക്ടര്‍മാര്‍ പണിമുടക്കുന്നു. ശമ്ബള പരിഷ്കരണം ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ പണിമുടക്കിന്റെ പേരില്‍ ആശുപത്രികളില്‍ അതിക്രമം കാട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഒ പി ബഹിഷ്കരിച്ചുള്ള പ്രതിഷേധം.
അത്യാഹിത സേവനവും,കിടത്തി ചികിത്സയും ശസ്ത്രക്രിയയും മുടക്കില്ലെന്ന് ആശുപത്രി മാനേജ്മെന്റുകളുടെ ഏകോപനസമിതി അറിയിച്ചു. എന്നാല്‍ സമരം നടത്താന്‍ ഉള്ള അസോസിയേഷനുകളുടെ തീരുമാനം ജനങ്ങളോടും സമാധാനപരമായി സമരം ചെയ്ത നഴ്സുമാര്‍ അടക്കമുള്ള ജീവനക്കാരോടുള്ള വെല്ലുവിളി ആണെന്ന് നഴ്സുമാരുടെ സംഘടനയായ യു എന്‍ എ അറിയിച്ചു.
സര്‍ക്കാര്‍ ഉത്തരവ് പാലിക്കാതെ ഇരിക്കുകയും ജനങ്ങളെ ബുദ്ധിമുട്ടിക്കയും ചെയ്യുന്ന ഇവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി എടുക്കണമെന്നും യു എന്‍ എ ഭാരവാഹികള്‍ അറിയിച്ചു.