മഹാഭാരതത്തില്‍ ധാര്‍ഷ്ട്യവും അഹങ്കാരവും മൂലം ദുേര്യാധനനു പതനമുണ്ടായതുപോലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും തകരുമെന്നു എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഹരിയാനയിലെ അംബാലയില്‍ നടന്ന റാലിയിലാണ് പ്രിയങ്ക മോദിക്കെതിരെ ആഞ്ഞടിച്ചത്. രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ തന്റെ പിതാവിനെ മോദി അപമാനിച്ചുവെന്നും പ്രിയങ്ക പറഞ്ഞു.
ആരാണ് ദുര്യോധനന്, ആരാണ് അര്ജുനനെന്നു തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയാമെന്നു പ്രിയങ്കയ്ക്കു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മറുപടി നല്കി. പ്രിയങ്ക പരിഹസിച്ചതുകൊണ്ട് ആരും ദുര്യോധനനാകില്ലെന്നും രാജീവ് ഗാന്ധിയെക്കുറിച്ചു യഥാര്‍ഥ്യങ്ങളാണ് മോദി പറഞ്ഞതെന്നും അമിത് ഷാ പറഞ്ഞു.
ജയ് ശ്രീറാം വിളിക്കുന്നവരെ അറസ്റ്റുചെയ്യാന്‍ ബംഗാള്‍ പാക്കിസ്ഥാനല്ലെന്നു അമിത് ഷാ പറഞ്ഞു. ജയ് ശ്രീറാം വിളിക്കുന്നതിനു തന്നെയും അറസ്റ്റുചെയ്യണമെന്നു മമത ബാനര്‍ജിയെ അമിത് ഷാ വെല്ലുവിളിച്ചു.