ന്യൂഡല്‍ഹി: പിഎന്‍ബി തട്ടിപ്പ് നടത്തിയ ആഭരണവ്യവസായി നീരവ് മോദിയുടെ കമ്ബനി ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍നിന്ന് ബോളിവുഡ് നടിയും മോഡലുമായ പ്രിയങ്ക ചോപ്ര പിന്മാറി.നീരവിന്റെ കമ്ബനിയുടെ പരസ്യത്തില്‍ അഭിനയിച്ചതിന്റെ പ്രതിഫലം പ്രിയങ്കയ്ക്കു നല്കുന്നതില് കമ്ബനി വീഴ്ച വരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കരാറില്‍നിന്നു പിന്മാറുന്നതായി അറിയിച്ചത്.
2017 ജനുവരിയിലാണ് പ്രിയങ്ക നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ആഡംബര ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡറാകുന്നത്. ബാങ്ക് തട്ടിപ്പില്‍ ഉള്‍പ്പെട്ട് മോദി വിദേശത്തേക്കു കടന്നതോടെ പരസ്യകരാര്‍ റദ്ദാക്കുന്നത് സംബന്ധിച്ച് പ്രിയങ്ക നിയമവിദഗ്ധരുടെ ഉപദേശം തേടിയിരുന്നു.