പ്രതിരോധനമന്ത്രിയായിരുന്ന എട്ടുവര്‍ഷവും സൈന്യത്തിനു വേണ്ട ഒരു ഉപകരണം വാങ്ങാന്‍ ആന്റണി തയ്യാറായിട്ടില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. എ കെ ആന്റണി പറഞ്ഞത് ഏറെ അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. റഫേല്‍ കരാറുമായി ബന്ധപ്പെട്ട് എ കെ ആന്റണിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സൈന്യത്തിന് ആവശ്യമായ പുതിയ ആയുധങ്ങള്‍ ഒന്നും തന്നെ ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന എട്ടുവര്‍ഷം വാങ്ങിയിട്ടില്ല. അയുധ വിമാനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍നിന്നും ഇന്ത്യയുടെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സിനെ ഒഴിവാക്കിയത് ആരാണെന്ന് ആന്റണി തന്നെ വ്യക്തമാക്കാണം.
ഇന്ത്യന്‍ സൈന്യത്തിന്റെ വിമാനങ്ങള്‍ സാങ്കേതിക തകരാറുകള്‍ മൂലം തകര്‍ന്നുവീണ് സൈനികരുടെ വിലയേറിയ ജീവനുകള്‍ നഷ്ടപ്പെട്ടത് ആരുടെ ഭരണകാലത്താണെന്ന് രവിശങ്കര്‍ പ്രസാദ് ചോദിച്ചു. രാജ്യസുരക്ഷയുടെ കാര്യത്തിലെങ്കിലും കോണ്‍ഗ്രസ് അവസരത്തിനൊത്ത് ഉയരണം എന്നും രവിസങ്കര്‍ പ്രസാദ് വ്യക്തമാക്കി.