സമുദായത്തിന് പ്രത്യേക വോട്ടര്‍ പട്ടിക തയാറാക്കിയതില്‍ പ്രതിഷേധിച്ച് പാകിസ്താന് പൊതു തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് അഹമ്മദിയ വിഭാഗം. ജൂലൈ 25ന് നടക്കുന്ന തെരഞ്ഞെടുപ്പിെന്റ വോട്ടര്‍പ്പട്ടിക പുറത്തിറക്കിയപ്പോള്‍ അഹമ്മദിയ വിഭാഗത്തിന് പ്രത്യേകമായാണ് പട്ടികയാണ് തയാറാക്കിയത്.
മുസ്ലിം, ഹിന്ദു, ക്രിസ്ത്യന്‍, സിക്ക് തുടങ്ങി എല്ലാ മതവിഭാഗങ്ങളും പ്രധാന വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ അഹമ്മദിയകള്‍ക്ക് മാത്രം പ്രത്യേക പട്ടിക തയാറാക്കിയിരിക്കുകയാണ്. ഖാദിയാനി പുരുഷന്‍മാരും സ്ത്രീകളും എന്ന പേരിലാണ് അഹമ്മദിയ വിഭാഗങ്ങളുടെ പട്ടിക ഇറക്കിയത്. മതത്തിെന്റ പേരിലുള്ള ഇൗ വിവേചനം പാകിസ്താനിലെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിലെ അവകാശങ്ങളില്‍ നിന്ന് സമുദായത്തെ അകറ്റി നിര്‍ത്താനുള്ള ശ്രമമാണ് എന്ന് അഹമദിയ വിഭാഗം വക്താവ് സലീം ഉദ് ദിന്‍ പറഞ്ഞു.
പാകിസ്താനില്‍ അഹമ്മദിയ വിഭാഗത്തെ നാസ്തികരായാണ് കരുതുന്നത്. 1974ല്‍ അഹമ്മദിയകളെ അമുസ്ലീംകളായി പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.