കാത്വയില്‍ മുസ്ലിം പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യതു കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിക്ഷേധം ഉയരുകയാണ്. ഇന്ത്യയിലേയ്ക്കു പെണ്‍കുട്ടികളെ അയക്കാന്‍ മറ്റു രാജ്യങ്ങള്‍ ഭയപ്പെടുന്ന നിലയിലേയ്ക്കാണു കാര്യങ്ങള്‍ പോകുന്നത്. വര്‍ധിച്ചു വരുന്ന ബലാത്സംഗങ്ങളും കൊലപാതകവും സ്ത്രീകള്‍ക്കു സുരക്ഷിതമല്ലാത്തയിടം എന്ന രീതിയില്‍ ഇന്ത്യയെ അടയാളപ്പെടുത്തി തുടങ്ങി.
മൈസ്ട്രീറ്റ് മൈപ്രൊട്ടസ്റ്റിന്റെ ഭാഗമായി യുറോപ്പില്‍ നിന്നുള്ള ഒരു കാഴ്ച ഇങ്ങനെ. നിങ്ങളുടെ പെണ്‍കുട്ടികളെ ഇന്ത്യയിലേയ്ക്ക് അയക്കും മുമ്ബ് കരുതിയിരിക്കുക എന്ന മുന്നറിയിപ്പാണ് ഇതു നല്‍കുന്നത്. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് ചര്‍ച്ച ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ മറ്റുലോക രാഷ്ട്രങ്ങളുടെ മുമ്ബില്‍ തലകുനിച്ചു നില്‍ക്കേണ്ട അവസ്ഥയിലാണ് ഓരോ ഇന്ത്യക്കാരനും.