സന്നിധാനം> യുവതികള്‍ സന്നിധാനത്തെത്തിയാല്‍ നട അടച്ചു മടങ്ങുമെന്ന് തന്ത്രി കണ്ഠരര് രാജീവര് . ഈ കാര്യത്തില്‍ താന്‍ നിസ്സഹായനാണെന്നും നട അടച്ച് താക്കോല്‍ ഓഫീസില്‍ ഏല്‍പ്പിക്കുമെന്നും തന്ത്രി പറഞ്ഞു.
കണ്ഠരര് മോഹനര്, പന്തളം കൊട്ടാരത്തിലെ മുതിര്‍ന്ന അംഗം എന്നിവരുമായി സംസാരിച്ചശേഷമാണ് തീരുമാനമെടുത്തതെന്ന് കണ്ഠരര് രാജീവര് പറഞ്ഞു.
മേല്‍ശാന്തിമാര്‍ക്കും പരികര്‍മ്മികള്‍ക്കുമൊപ്പം പതിനെട്ടാം പടിക്ക്താഴെ നാമജപ പ്രതിക്ഷേധം നടത്തുകയാണ് തന്ത്രി. അതേ സമയം നടപന്തല്‍ വരെയെത്തിയ രണ്ട് യുവതികള്‍ മടങ്ങിയേക്കും.