കോഴിക്കോട്: പി. വി അന്‍വര്‍ എംഎല്‍എയുടെ വിവാദ വാട്ടര്‍ തീം പാര്ക്കിന് പിന്നില്‍ ഉരുള്‍പൊട്ടല്‍. ഉരുള്‍പൊട്ടല്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ എംഎല്‍എ മറച്ചുവെച്ചതായും റിപ്പോര്‍ട്ടുണ്ട്. പാര്‍ക്ക് സ്ഥിതിചെയ്യുന്ന കക്കാടംപൊയില്‍ പ്രകൃതിദുരന്ത സാധ്യതയില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോടിന്റെ കിഴക്കന്‍ മേഖലകളില്‍ സര്‍വ്വനാശം വിതച്ച കനത്ത മഴയില്‍ പാര്‍ക്കിന്റെ പിന്നിലുള്ള സ്ഥലത്ത് ഉരുള്‍പൊട്ടലുണ്ടാവുകയായിരുന്നു. പാര്‍ക്ക് സ്ഥിതിചെയ്യുന്ന കൂടരഞ്ഞി പഞ്ചായത്ത് സമിതി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ നടപടിക്കൊരുങ്ങിയിരുന്നു.