നാന്‍ജിംഗ്: ഇന്ത്യയുടെ പി.വി.സിന്ധു ലോക ബാഡ്മിന്റന്‍ ചാന്പ്യന്‍ഷിപ്പ് സെമി ഫൈനലില്‍ കടന്നു. ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്കു പരാജയപ്പെടുത്തിയാണ് സിന്ധു സെമിയിലേക്കു ടിക്കറ്റെടുത്തത്. സ്കോര്‍: 21-17, 21-19.
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലോക ബാഡ്മിന്റന്‍ ചാന്പ്യന്ഷിപ്പില് നാലാം തവണയുമാണ് സിന്ധു സെമിയില്‍ കടക്കുന്നത്. രണ്ടു വെങ്കലവും ഒരു വെള്ളിയുമാണ് ലോക ചാന്പ്യന്ഷിപ്പില് സിന്ധുവിന്റെ അക്കൗണ്ടിലുള്ളത്. സെമിയില്‍ ജപ്പാന്റെതന്നെ അകാനെ യാമാഗുച്ചിയാണ് സിന്ധുവിന്റെ എതിരാളി.
അതേസമയം, സൈന നെഹ്വാള്, സായ് പ്രണീത്, അശിനി പൊന്നപ്പ-സാത്വിക്സായ്രാജ് രങ്കിറെഡ്ഡി സഖ്യം തുടങ്ങിയ ഇന്ത്യന്‍ പ്രതീക്ഷകള്‍ ടൂര്‍ണമെന്റില്‍നിന്നു പുറത്തായിരുന്നു.